ഈ അധ്യയനവർഷം പ്ലസ്വണിനു മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടങ്ങളിൽ 10 ശതമാനവും സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിലായിരിക്കും 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുക. ഓണ്‍ലൈൻ പഠനം ആരംഭിക്കുന്നതിനു മുൻപ് മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കും. സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനരീതികൾക്കൊപ്പം അധ്യാപകർക്കും സാങ്കേതിക പരിശീലനം ഉറപ്പാക്കുമെന്നും പി.ടി.എ. റഹീം, മുരളി പെരുനല്ലി, ഡോ. സുജിത് വിജയൻപിള്ള, കെ.ടി. ജലീൽ, എം.എസ്. അരുണ്‍കുമാർ, പി. മുഹമ്മദ് മുഹ്സിൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.