27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയന്ത്രണങ്ങളില്‍ മാറ്റംവന്നേക്കും; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ ശുപാര്‍ശ.
Kerala

നിയന്ത്രണങ്ങളില്‍ മാറ്റംവന്നേക്കും; വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാന്‍ ശുപാര്‍ശ.

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണം ഞായറാഴ്ച മാത്രമാക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു മുന്നില്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവലോകന യോഗം ഇന്നുച്ചയ്ക്കു ശേഷം നടക്കും. ഈ യോഗത്തില്‍ വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും.

തദ്ദേശ സ്ഥാപനങ്ങളില്‍ ടി.പി.ആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നിയന്ത്രണം, അത് പ്രായോഗികമല്ലെന്നും ഫലപ്രദമല്ലെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ആരോഗ്യ വിദഗ്ധരടങ്ങിയ സമിതിയും ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതിയും വിവിധതലങ്ങളില്‍ പരിശോധിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശുപാര്‍ശകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ടി.പി.ആര്‍. അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒഴിവാക്കി മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ അഥവാ രോഗികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും അവിടെ നിയന്ത്രണം നടപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കാനും നിര്‍ദേശമുണ്ട്. അങ്ങനെയാകുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുകയും തിരക്കു കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും കഴിയും.

അഞ്ചുദിവസം തുറന്നിട്ട ശേഷം രണ്ടുദിവസം വാരാന്ത്യ ലോക്ഡൗണ്‍ നടപ്പാക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പലകോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനാല്‍തന്നെ ഞായറാഴ്ച മാത്രമായി ലോക്ഡൗണ്‍ ചുരുക്കാനും സര്‍ക്കാരിനു മുന്നില്‍ ശുപാര്‍ശയുണ്ട്.

വീടുകളിലുള്ള ചികിത്സ ഫലപ്രദമല്ലെന്ന നിരീക്ഷണം വിദഗ്ധ സമിതിക്കു മുന്നിലെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കോവിഡ് സ്ഥിരീകരിക്കുന്നവരെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദേശവും ചീഫ് സെക്രട്ടറിതല സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവിലെ ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിഗണിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.

Related posts

സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ജി.ആർ. അനിൽ ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നാ​യി “മാ​തൃ​ക​വ​ചം’

Aswathi Kottiyoor

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

Aswathi Kottiyoor
WordPress Image Lightbox