ബഹിരാകാശ പദ്ധതികളുടെ സഹകരണം സംബന്ധിച്ച് യൂറോപ്യൻ, ഇസ്രയേൽ ബഹിരാകാശ ഏജൻസികളുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ചർച്ച നടത്തി.
ഇസ്രയേൽ സ്പേസ് ഏജൻസി (ഐഎസ്എ) ഡയറക്ടർ ജനറൽ അവി ബ്ലാസ്ബെർഗർ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) ഡയറക്ടർ ജനറൽ ജോസഫ് അഷ്ബാക്കർ എന്നിവരുമായാണ് ഇസ്രോ ചെയർമാൻ കെ.ശിവൻ വെർച്വൽ യോഗങ്ങൾ നടത്തിയത്.
ഇന്ത്യൻ റോക്കറ്റിൽ ഇസ്രയേൽ ഉപഗ്രഹം വിക്ഷേപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ശിവനും ബ്ലാസ്ബെർഗറും ചർച്ച നടത്തി. നിലവിൽ സഹകരണമുള്ള ഭൗമ നിരീക്ഷണം, സ്പേസ് സയൻസ്, സാറ്റലൈറ്റ് നാവിഗേഷൻ, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് തുടങ്ങിയവയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു