• Home
  • Kerala
  • പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി
Kerala

പ്രതിമാസം ഒരു കോടി ഡോസ് വാക്സിൻ നൽകാനാകും – മുഖ്യമന്ത്രി

പ്രതിമാസം ഒരു കോടി പേർക്ക് കോവിഡ് വാക്സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം ഡോസ് വാക്സിൻ കഴിഞ്ഞ ദിവസം നമുക്ക് കൊടുക്കാനായി. ആഴ്ചയിൽ 25 ലക്ഷം ഡോസ് വാക്സിൻ എന്ന നിലയ്ക്ക് മാസത്തിൽ ഒരു കോടി ഡോസ് നൽകാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതൽ വാക്സിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ക്ലസ്റ്ററുകൾ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകൾക്ക് പ്രയാസം സൃഷ്ടിക്കാൻ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കെതിരെ അനാവശ്യ ഇടപെടൽ പാടില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള വാക്സിനേഷൻ സൗകര്യം വർദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശം സമർപ്പിക്കാം

Aswathi Kottiyoor

20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകും: മന്ത്രി

Aswathi Kottiyoor

സാമൂഹ്യ- സാമ്പത്തിക സർവേ പരിശീലനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബർ 20)

Aswathi Kottiyoor
WordPress Image Lightbox