പേരാവൂര്‍: സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു.മണത്തണ കുണ്ടേന്‍ കാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ സി.എഫ് എല്‍ ടി സിക്കുള്ളില്‍ തൂങ്ങിമരിച്ചത്.ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം.ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്