26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഓണക്കിറ്റ് വിതരണം നാളെമുതൽ ; കിറ്റിൽ പതിനാറ്‌ ഇനം സാധനങ്ങൾ.
Kerala

ഓണക്കിറ്റ് വിതരണം നാളെമുതൽ ; കിറ്റിൽ പതിനാറ്‌ ഇനം സാധനങ്ങൾ.

ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി ക്രമത്തിൽ 16 വരെയാണ്‌ വിതരണം. പതിനാറ്‌ ഇനം സാധനം കിറ്റിലുണ്ടാകും.

ഒരു കിലോ പഞ്ചസാര, അരക്കിലോവീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാംവീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്‌ക്കറ്റ് (20 ഗ്രാം) ഏലയ്‌ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്.

Related posts

അതിഥിത്തൊഴിലാളികളുടെ വിവരം ആപ്പിലൂടെ ശേഖരിക്കും: മന്ത്രി രാജീവ്‌

Aswathi Kottiyoor

കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം.

Aswathi Kottiyoor

കോവിഡ് പരിശോധന നിരക്കുകള്‍ പുതുക്കി ആരോഗ്യവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox