എല്ലാ ജന്തു ജീവജാലങ്ങളുടെയും സംരക്ഷണം നമ്മുടെ കൂടി തരവാദിത്തമാണെന്ന് വിളിച്ചോതി ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോള തലത്തില്‍ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. ഈ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനമായി ആചരിക്കുന്നത്. ഭൗതിക പ്രപഞ്ചത്തെ തന്നെ ആകെ പ്രകൃതി എന്നാണ് നമ്മള്‍ വിളിക്കാറുള്ളത്.
നമ്മുടെ ആരോഗ്യവും ജീവിതവും സുരക്ഷിതമാക്കുവാന്‍ പ്രകൃതി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വെള്ളത്തിനും വെളിച്ചത്തിനും പച്ചപ്പിനും ശുദ്ധവായുവിനും വേണ്ടി മുറവിളി കൂട്ടുന്ന സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനാല്‍ തന്നെ അവയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്ന് നമ്മളെ ഓര്‍മ്മപെടുത്തുക കൂടിയാണ് ഈ ദിനം. ജീവിതത്തിലെ ചെറിയ നിമിഷമെങ്കിലും നാം പ്രകൃതിക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ഈ ദിവസം.