24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം
Peravoor

പേരാവൂര്‍ ടൗണില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ കോവിഡ് പോസറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉല്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസും പഞ്ചായത്ത് ഭരണ സമിതിയും സേഫ്റ്റി കമ്മറ്റി യോഗം ചേര്‍ന്ന് പേരാവൂര്‍ ടൗണില്‍ ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാതെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കച്ചവടം നടത്തണം.പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തും.ടെസ്റ്റ് പോസിറ്റിവിറ്റി 5 ല്‍ താഴെ ആണെങ്കിലും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ 11ാം വാര്‍ഡില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാല്‍,വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ഷൈലജ ടീച്ചര്‍ എന്നിവര്‍ പറഞ്ഞു.
കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു

Related posts

വിദ്യാർഥികൾ തമ്മിൽ തല്ല്: ഒരാൾക്ക് ഗുരുതരം

Aswathi Kottiyoor

പെട്രോൾ ഡീസൽ വിലവർധന :യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

Aswathi Kottiyoor

പേ​രാ​വൂ​ർ ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox