25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇന്ധനവില 100 കടന്നു,താരമായി ഇ-ഓട്ടോറിക്ഷകള്‍ ; രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്
Kerala

ഇന്ധനവില 100 കടന്നു,താരമായി ഇ-ഓട്ടോറിക്ഷകള്‍ ; രജിസ്‌ട്രേഷനില്‍ വന്‍ കുതിപ്പ്

കുത്തനെ ഉയരുന്ന ഇന്ധനവില വര്‍ധന കാലത്ത് വൈദ്യുത ഓട്ടോറിക്ഷകള്‍ക്ക് പ്രിയമേറുന്നു. നാലുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ രജിസ്റ്റര്‍ചെയ്തത് 1,287 ഇ-ഓട്ടോറിക്ഷകളാണ്.ഓരോ വര്‍ഷവും ഇ-ഓട്ടോറിക്ഷകളുടെ എണ്ണം കൂടിക്കൂടി വരുന്നതായാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകള്‍.

ഇന്ധനവിലവര്‍ധന നൂറുകടന്ന 2021ലാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഏഴ് മാസത്തിനിടെ മാത്രം 607 വൈദ്യുത ഓട്ടോറിക്ഷകള്‍ സംസ്ഥാനത്തെ നിരത്തിലിറങ്ങിയെന്നാണ് കേന്ദ്ര മോട്ടോര്‍വാഹനവകുപ്പിന്റെ പരിവാഹന്‍ സംവിധാനത്തിലെ കണക്ക് സൂചിപ്പിക്കുന്നത്. 2020-ല്‍ 535 ഓട്ടോറിക്ഷകള്‍ നിരത്തിലെത്തിയിരുന്നു. 2019-ല്‍ നൂറ്റിയെട്ടും 2018-ല്‍ മുപ്പത്തിയേഴും ഇ- ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയിരുന്നു.

പൂര്‍ണമായും ചാര്‍ജായാല്‍ ഏകദേശം 100 കിലോമീറ്റര്‍വരെ സര്‍വീസ് നടത്താം. ഏഴ് യൂണിറ്റ് വൈദ്യുതിമതി പൂര്‍ണമായും ചാര്‍ജാവാന്‍. വീട്ടിലെ വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് പവര്‍പ്ലഗ്ഗ് കണക്ട് ചെയ്ത് ചാര്‍ജ് ചെയ്യാം. ഒപ്പം പ്രത്യേകം പെര്‍മിറ്റ് ആവശ്യമില്ലെന്നതും ഇ-ഓട്ടോറിക്ഷയ്ക്ക് പ്രിയം കൂട്ടുന്നു.

മോട്ടോര്‍വാഹന വകുപ്പിന്റെ നൂറുദിന പദ്ധതിയിലൊന്നാണ് ഇ-ഓട്ടോറിക്ഷകളുടെ പ്രോത്സാഹനം. ഇതുംകൂടി നടപ്പാകുന്നതോടെ കൂടുതല്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍, എല്ലായിടത്തും തകരാര്‍ പരിഹരിക്കാന്‍ വര്‍ക്ഷോപ്പുകളില്ലെന്ന പരാതി ഓട്ടോ ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്നുണ്ട്.

ഗുണങ്ങള്‍ ഇവയൊക്ക

ചെലവ് കുറവ്
പുകയില്ല
ശബ്ദമലിനീകരണമില്ല
ഗിയറില്ല
വീട്ടില്‍വെച്ചുതന്നെ ചാര്‍ജ് ചെയ്യാം.

Related posts

സംരംഭകരെ സഹായിക്കാൻ സർക്കാരിന്റെ സഹായഹസ്തം എന്നുമുണ്ടാകും: മന്ത്രി കെ.എൻ. ബാലഗോപാൽ

Aswathi Kottiyoor

ജനകീയ ഒപ്പ് ശേഖരണവുമായി ; യൂത്ത് കോൺഗ്രസ്

Aswathi Kottiyoor

രണ്ടുവര്‍ഷത്തെ നിയമനങ്ങള്‍ പരിശോധിക്കണം; ആര്യ രാജേന്ദ്രനെതിരേ വിജിലന്‍സില്‍ പരാതി.

Aswathi Kottiyoor
WordPress Image Lightbox