24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ പ്രോട്ടോകോൾ ; ട്രാൻസ്‌ജെൻഡർ പ്രശ്നം പഠിക്കാൻ സമിതി.
Kerala

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ പ്രോട്ടോകോൾ ; ട്രാൻസ്‌ജെൻഡർ പ്രശ്നം പഠിക്കാൻ സമിതി.

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ പ്രോട്ടോകോൾ തയ്യാറാക്കുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ വിവിധ പ്രശ്നം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. ട്രാൻസ്‌ജെൻഡർ പ്രതിനിധിയും ഇവർക്കായി പ്രവർത്തിക്കുന്നയാളുമുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോർട്ട്‌ ലഭിക്കും. ട്രാൻസ്‌ജെൻഡർ സമൂഹത്തോട്‌ അനുഭാവപൂർണമായ സമീപനമാണ്‌ സർക്കാരിനുള്ളത്‌. അടിയന്തര പ്രാധാന്യത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ്‌ ശ്രമം. ലിംഗമാറ്റ ശസ്‌ത്രക്രിയ നടക്കുന്നത്‌ സ്വകാര്യമേഖലയിലാണ്‌. പലതരം ചൂഷണവും നടക്കുന്നുണ്ട്‌. സർക്കാർ മേഖലയിൽ ഇത്തരം മേഖലയിൽ പ്രാവീണ്യമുള്ളവർക്ക്‌ പരിശീലനം നൽകി ശസ്‌ത്രക്രിയ നടത്തുന്നത്‌ സംബന്ധിച്ചും വിദഗ്ധസമിതി പരിശോധിക്കും.

ട്രാൻസ്‌ജെൻഡർ ആക്ടിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ചട്ടമുണ്ടാക്കുന്നതടക്കമുള്ള നടപടികൾ വേഗത്തിലാക്കും. ആരോഗ്യ ഇൻഷുറൻസ്‌, ലൈഫ്‌ മിഷൻ ഭവനപദ്ധതിയിൽ മുൻഗണന എന്നിവയും പരിഗണിക്കും. പാഠ്യപദ്ധതിയിലും കരിക്കുലത്തിലും ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയിലടക്കം സ്വീകരിക്കും. സുരക്ഷിത താമസം, തൊഴിൽ പരിശീലനം, ആരോഗ്യ പരിരക്ഷ, ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ ധനസഹായം, സ്വയം തൊഴിൽ വായ്പ, വിവാഹ ധനസഹായം എന്നിങ്ങനെ വിവിധ പദ്ധതി ഇവർക്കായുണ്ടെന്നും കെ ശാന്തകുമാരിയുടെ സബ്‌മിഷനു മന്ത്രി മറുപടി പറഞ്ഞു.

Related posts

സെന്‍സെക്‌സില്‍ 450 പോയന്റ് മുന്നേറ്റം: നിഫ്റ്റി 17,650ന് മുകളില്‍.

Aswathi Kottiyoor

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം തിങ്കളാഴ്ച; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

Aswathi Kottiyoor

കർണാടക പെരുമ്പാടി ചെക്ക്പോസ്റ്റിൽ കേരള – കർണ്ണാടക എക്‌സൈസ് സംഘത്തിന്റെ സംയുക്ത പരിശോധന

Aswathi Kottiyoor
WordPress Image Lightbox