21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു.
Kerala

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു.

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി പൊതുഇടംവരുന്നു. ഫണ്ടുകളുടെ ഇടപാടുകൾക്ക് നേതൃത്വംവഹിക്കുന്ന രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റു(ആർടിഎ)മാരായ കാംസ്, കെഫിൻടെക് എന്നിവരോട് ഇതിനായി പൊതുവായ പ്ലാറ്റ്‌ഫോം തയ്യാറാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)നിർദേശം നൽകി.

നിലവിലുള്ള നിക്ഷേപകർക്കും പുതിയതായി എത്തുന്നവർക്കും പ്രയോജനപ്പെടുന്നതാകും പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ എല്ലാ മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാവുന്ന പ്ലാറ്റ്‌ഫോം ഇപ്പോഴുണ്ടെങ്കിലും നിക്ഷേപ സൗഹൃദമല്ല. ഇതിനായി ഒരുക്കിയിട്ടുള്ള എംഎഫ് യൂട്ടിലിറ്റീസ് പ്ലാറ്റ്‌ഫോംവഴി പരിമിതമായ സേവനങ്ങൾമാത്രമാണ് ലഭിക്കുന്നത്.

17 ഇനങ്ങളിലുള്ള സാമ്പത്തികേതര ഇടപാടുകൾ ഒരുക്കിക്കഴിഞ്ഞശേഷമാകും നിക്ഷേപം ഉൾപ്പടെയുള്ള ഇടപാടുകൾക്ക് ഓൺലൈൻ സംവിധാനം സജ്ജമാക്കുക.

എളുപ്പത്തിൽ കൈകാര്യംചെയ്യാം
ഓരോ ഫണ്ടിലും നിക്ഷേപിക്കാൻ ഫണ്ടുകമ്പനികളെയോ ട്രാൻസ്ഫർ ഏജന്റുമാരെയോ സമീപിക്കാതെതന്നെ എല്ലാ ഫണ്ടുകളുടെ ഇടപാടുകളും ഒറ്റ പ്ലാറ്റ്‌ഫോംവഴി നടത്താനാകുമെന്നതാണ് പ്രത്യേകത. അക്കൗണ്ട് സ്റ്റേറ്റുമെന്റുകൾക്കായി മെയിൽ ബാക്ക് സേവനംവഴി നിക്ഷേപകർ ആർടിഎകളെയാണ് സമീപിക്കുന്നത്. ഒരൊറ്റവേദി നിലവിൽവരുമ്പോൾ പലരെയും സമീപിക്കേണ്ട ആവശ്യമില്ലാതാകും.

വിലാസം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽമാറ്റംവരുത്താനും പുതിയ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും. അതായത്, കാംസ്, കെഫിൻടെക് എന്നിവർ സേവനം നൽകുന്ന ഫണ്ടുകളുമായി ബന്ധപ്പെട്ട ഇത്തരം മാറ്റങ്ങൾക്ക് വേറെ അപേക്ഷകൾ നൽകണം. ഇനി അതിന്റെ ആവശ്യമില്ലെന്ന് ചുരുക്കം. സമയവും ചെലവും ലാഭിക്കാൻ ഇതിലൂടെ നിക്ഷേപകർക്ക് കഴിയും.

കൂടുതൽ സേവനങ്ങൾ
മൂലധനനേട്ട സ്റ്റേറ്റുമെന്റ്, ഹോൾഡിങ് സ്‌റ്റേറ്റ്‌മെന്റ്, ഡീമാറ്റ് അക്കൗണ്ട് സ്‌റ്റേറ്റുമെന്റ് തുടങ്ങിയവ പൊതുഡിജിറ്റൽ വേദിയിൽനിന്ന് തത്സമയം ലഭ്യമാകും. സേവനങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങളും ലഭിക്കും. ധനകാര്യ സേവനങ്ങൾകൂടി ഒരുക്കിയാൽ ഫണ്ടുകളിൽ നിക്ഷേപിക്കാനും നിക്ഷേപം പിൻവലിക്കാനും മറ്റ് ഫണ്ടുകളിലേക്ക് മാറാനും സൗകര്യമുണ്ടാകും.

Related posts

ട്രെ​യി​നിലെ സു​ര​ക്ഷ: ഹൈ​ക്കോ​ട​തി ഇടപെട്ടു

ഒമ്പതു ജില്ലകളിലെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ആഗസ്‌ത്‌ 10ന്‌

Aswathi Kottiyoor

കോവിഡും പനിപ്പേടിയും: മൂന്ന്​ വർഷത്തിനിടെ കേരളം വിഴുങ്ങിയത്​ 30 കോടിയുടെ ഡോളോ

Aswathi Kottiyoor
WordPress Image Lightbox