25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാക്​സിന്‍ ക്ഷാമം; കോവിഷീല്‍ഡും കോവാക്​സിനും പൂര്‍ണമായും തീര്‍ന്നു
Kerala

വാക്​സിന്‍ ക്ഷാമം; കോവിഷീല്‍ഡും കോവാക്​സിനും പൂര്‍ണമായും തീര്‍ന്നു

തലസ്ഥാന ജില്ലയിലെ സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ വാക്​സിന്‍ ക്ഷാമം. ഞായറാഴ്​ചയോടെ കോവിഷീല്‍ഡും കോവാക്​സിനും പൂര്‍ണമായും തീര്‍ന്നു.
ഇതോടെ, സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളൊന്നും തിങ്കളാഴ്​ച പ്രവര്‍ത്തിക്കാനിടയില്ല. 29,920 ഡോസ്​ കോവിഷീല്‍ഡ്​ ഡോസുകളാണ്​ ജില്ലയില്‍ സ്​റ്റോക്കുണ്ടായിരുന്നത്​. പാഴായാല്‍ പകരം ഉപയോഗിക്കാന്‍ അധികമായി സൂക്ഷിക്കുന്ന ഡോസ​ുകള്‍ കൂടി ചേര്‍ത്ത്​ 38,808 പേര്‍ക്കാണ് വെള്ളി, ശനി ദിവസങ്ങളിയായി കുത്തിവെപ്പ്​​ നല്‍കിയത്​. ​കോവാക്​സിന്‍ 45,000 ഡോസുകള്‍​ കൈവശമുണ്ടായിരുന്നു. അധിക ഡോസുകളടക്കം 6000 പേര്‍ക്ക​്​ കോവാക്​സിനും നല്‍കിയതോടെ അതും തീര്‍ന്നു.

കേ​ന്ദ്രത്തില്‍നിന്ന്​ ഇനി വാക്​സിനെത്തിയാല്‍ മാത്രമേ വിതരണകേന്ദ്രങ്ങള്‍ തുറക്കാനാകൂ എന്ന സ്ഥിതിയാണിപ്പോള്‍. 10​ സര്‍ക്കാര്‍ കേന്ദ്രങ്ങളും 14 സ്വകാര്യ കേന്ദ്രങ്ങളുമടക്കം 24 ഇടങ്ങളിലാണ്​ ഞായറാഴ്​ച വാക്​സിന്‍ വിതരണം നടന്നത്​. അതേ സമയം സ്വകാര്യകേന്ദ്രങ്ങളില്‍ തിങ്കളാഴ്​ചയ​ും വാക്​സിന്‍ വിതരണം നടക്കും. ഇവിടങ്ങളിലുള്ള ബുക്കിങ്ങും അവസാനിച്ചുകഴിഞ്ഞു. സമീപ ദിവസങ്ങളി​െലല്ലാം കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്​ട്രേഷനെക്കാള്‍ നേരി​െട്ടത്തുന്നവര്‍ക്കുള്ള സ്​പോട്ട്​ രജിസ്​ട്രേഷനാണ്​ പ്രാമുഖ്യം നല്‍കിയിരുന്നത്​. നേരിട്ട്​ ബുക്ക്​ ചെയ്യാന്‍ കഴിയാത്തവര്‍ക്കുള്ള സൗകര്യമെന്ന നിലയിലായിരുന്നു ഇൗ ക്രമീകരണം.

എന്നാല്‍, പുതിയ ക്രമീകരണത്തോടെ കോവിന്‍ പോര്‍ട്ടല്‍ വഴി ശ്രമിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക്​ വാക്​സിന്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്​. ഏത്​ സമയത്ത് കോവിനില്‍ കയറിയാലും സ്ലോട്ട്​ ലഭ്യമല്ലെന്ന സന്ദേശമാണ്​ കാണാനാകുന്നത്​. ചുരുക്കം ചില കേ​ന്ദ്രങ്ങളില്‍ വാക്​സിന്‍ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിലാക​െട്ട, ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞെന്നത്​ സൂചിപ്പിക്കാന്‍ ചുവന്ന നിറവും. രണ്ടാം ഡോസുകാര്‍ക്കുള്ള വാക്​സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്യാതെ ഒഴിവുകള്‍ അറിയിക്കുന്ന മുറയ്​ക്ക്​ വിതരണ കേന്ദ്രങ്ങളിലെത്തി വാക്​സിനെടുക്കാനുള്ള ക്രമീകരണമാണ്​ പലയിടങ്ങളിലും അവസാനിപ്പിച്ചത്​. ഇതോടെയാണ്​ രണ്ടാം ഡോസുകാരും പ്രതിസന്ധിയിലായത്​.

Related posts

ഇ​ടി​വെ​ട്ട് മ​ഴ വ​രു​ന്നു; മൂ​ന്ന് ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

പേവിഷ പ്രതിരോധ മരുന്നില്ല; ചികിത്സക്കെത്തുന്നവർ വലയുന്നു

Aswathi Kottiyoor

സർക്കാർ അഭിഭാഷകരുടെ വാഹനങ്ങളിൽ ബോർഡ് വേണ്ടെന്ന് സർക്കാർ; തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox