22.6 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി
Peravoor

പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

പേരാവൂര്‍: തൊഴിലുറപ്പ് കൂലി കൊടുക്കുന്നതിലെ ജാതീയമായ വേര്‍തിരിവിനെതിരെയും തൊഴിലുറപ്പ് കൂലി 600 രൂപയാക്കുക, തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആക്കുക,ദളിത് ആദിവാസി പീഡനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് അഖിലേന്ത്യ തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കെഎസ്‌കെടിയു പേരാവൂര്‍ ഏരിയ കമ്മറ്റി,പി കെ എസ്,ബി കെ എം യു എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.വി പത്മനാഭന്റെ അധ്യക്ഷതയില്‍ സിപിഐഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ എം രാജന്‍ ഉദ്ഘാടനം നിർവഹിച്ചു .കെ സുധാകരന്‍,പി സി സുരേഷ്, പ്രീതി ലത,സി കെ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

Related posts

മാലൂർപടിയിൽ നിന്ന്‌ നെയ്യുമായി സ്ഥാനികൻ പുറപ്പെട്ടു

Aswathi Kottiyoor

സർവീസിൽ നിന്ന് വിരമിക്കുന്ന തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി……………

Aswathi Kottiyoor

അ​ത്തി​ക്ക​ണ്ട​ത്തെ ഭ​ക്ഷ്യ വി​ഷ​ബാ​ധ; കി​ണ​ർവെ​ള്ളം സം​ബ​ന്ധി​ച്ചും സം​ശ​യം

Aswathi Kottiyoor
WordPress Image Lightbox