24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മത്സ്യനയം പരിഷ്കരിക്കാൻ വിദഗ്ധസമിതി.
Kerala

മത്സ്യനയം പരിഷ്കരിക്കാൻ വിദഗ്ധസമിതി.

സംസ്ഥാന മത്സ്യനയം പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചു സർക്കാർ. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിനു ധാരണാപത്രം ഒപ്പിട്ടതു വിവാദമായ പശ്ചാത്തലത്തിലാണു പുതിയ നടപടി.

അഡാക് (ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള) എക്സിക്യൂട്ടീവ് ഡയറക്ടറും ഫിഷറീസ് അഡീഷനൽ ഡയറക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് ആണു കൺവീനർ. ഫിഷറീസ് അഡീഷനൽ ഡയറക്ടർ എൻ.എസ്. ശ്രീലു കോ-കൺവീനറും ഫിഷറീസ് സ്പെഷൽ ഓഫിസറും മുൻ അഡീഷനൽ ഡയറക്ടറുമായ പി. സഹദേവൻ, ജോയിന്റ് ഡയറക്ടർമാരായ സ്മിത ആർ. നായർ, എം.എസ്. സാജു, ഇഗ്നേഷ്യസ് മൺറോ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ, മറൈൻ പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ എന്നിവർ അംഗങ്ങളുമാണ്. സമിതിയുടെ ആദ്യയോഗം അടുത്തയാഴ്ച ചേരും. 4 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കഴിഞ്ഞ സർക്കാർ 2019 ൽ പ്രഖ്യാപിച്ച മത്സ്യനയത്തിലെ ചില വ്യവസ്ഥകൾ വൻകിട കുത്തക കമ്പനികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ ഉതകുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. നയത്തിലെ 2.9 വകുപ്പിൽ, പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകും എന്ന വകുപ്പ് എഴുതിച്ചേർത്തതു സ്വകാര്യ കമ്പനികൾക്കു നേട്ടമുണ്ടാക്കാനാണെന്ന് ആയിരുന്നു പ്രതിപക്ഷ ആരോപണം.

ഈ വകുപ്പിന്റെ ചുവടുപിടിച്ചാണ് ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി 5324.29 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടതെന്നും ആരോപണമുയർന്നിരുന്നു.

വിവാദമായതോടെ ഇഎംസിസിയുമായുള്ള ധാരണാപത്രം സർക്കാർ റദ്ദാക്കിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ തീരദേശ ജില്ലകളിൽ ഇതു പ്രധാന പ്രചാരണായുധമായി. മുൻ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കുണ്ടറയിൽ ഇഎംസിസി പ്രസിഡന്റ് ഷിജു എം. വർഗീസ് മത്സരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ദോഷം ചെയ്തെന്നു സിപിഎം തിരഞ്ഞെടുപ്പു വിലയിരുത്തലുമുണ്ടായിരുന്നു.

Related posts

പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിന്‍വലിച്ചു

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 30 തീ​ര​ദേ​ശ റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

മാഹി പള്ളിയില്‍നിന്നു മോഷണംപോയ വസ്തുക്കള്‍ ഷൊര്‍ണൂരിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox