20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • മരണപ്പട്ടിക: ഒഴിവാക്കിയവ സംബന്ധിച്ച് അനിശ്ചിതത്വം
Kerala

മരണപ്പട്ടിക: ഒഴിവാക്കിയവ സംബന്ധിച്ച് അനിശ്ചിതത്വം

വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഒഴിവാക്കിയവ പരിശോധനയ്ക്കു ശേഷം ചേർക്കുമെന്നു പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും മുൻപു കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. ബന്ധുക്കളുടെ മരണം കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു ജില്ലാ മെഡിക്കൽ ഓഫിസുകളിൽ ഒട്ടേറെ പേരാണ് എത്തുന്നത്.

മരണക്കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നു എന്ന ആരോപണം ഉയർന്നതോടെയാണ് മുൻപ് ഒഴിവാക്കിയ മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകുമെന്നും പറഞ്ഞിരുന്നു. ഇതുവരെയും ഒരു നിർദേശവും ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കോഴിക്കോട് ജില്ലയിൽ മാത്രം 1300 മരണങ്ങൾ ഇത്തരത്തിൽ ഉൾപ്പെടുത്താൻ ഇനിയും ബാക്കിയുണ്ട്. സംസ്ഥാനത്ത് ആകെ പതിമൂവായിരത്തോളം മരണങ്ങൾ ഇത്തരത്തിൽ കോവിഡ് മരണപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Related posts

ഒറ്റദിവസം 8.79 കോടി കലക്‌ഷൻ ;
 റെക്കോഡടിച്ച്‌ കെഎസ്‌ആർടിസി

Aswathi Kottiyoor

*🔰⭕️ഏപ്രിലില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാെവിഡ് കേരളത്തില്‍⭕️🔰*

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടുന്നു; ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലി​ഞ്ഞ​ത് ‌‌3829 ജീ​വ​നു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox