24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.
Iritty

റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.

ഇരിട്ടി: മട്ടന്നൂര്‍ റൂട്ടില്‍ പുന്നാട് കുളത്തിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ട ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മറിഞ്ഞ് അപകടം.കാര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഇരുചക്രവാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.ഇരിട്ടി ഭാഗത്തുനിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി വാഗണര്‍ കാര്‍ റോഡരികില്‍ നിര്‍ത്തിട്ടിയിരുന്ന ഇരുചക്ര വാഹനത്തില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.ഉളിയില്‍ സ്വദേശി ബിനോയി റോഡരികില്‍ നിര്‍ത്തിയിട്ട് ബന്ധുവീട്ടില്‍ പോയതായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത് അപകടത്തില്‍ കാര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇരുചക്രവാഹനം പൂര്‍ണ്ണമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് അല്പസമയം ഇരിട്ടി മട്ടന്നൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വാഹനം റോഡില്‍ നിന്നും റോഡരികിലേക്ക് മാറ്റി.

Related posts

നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും പ്രതിഭകളെ ആദരിക്കലും

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നി​ൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും

Aswathi Kottiyoor

ആർ എസ് പി യുണൈറ്റഡ് മണ്ഡലം കൺവെൻഷനും നേതാക്കളുടെ അനുസ്മരണ സമ്മേളനവും നടന്നു……..

Aswathi Kottiyoor
WordPress Image Lightbox