26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി
Uncategorized

അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

ക​ണ്ണൂ​ർ: സാ​ങ്കേ​തി​ക​വി​ദ്യ അ​നു​ദി​നം വി​ക​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ന​രീ​തി​യും അ​തി​ന​നു​സ​രി​ച്ച് മാ​റ​ണ​മെ​ന്നും മാ​നു​ഷി​ക​മു​ഖം ന​ഷ്ട​പ്പെ​ടാ​ത്ത ത​ര​ത്തി​ല്‍ ഈ ​മാ​റ്റം കാ​ല​ഘ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പാ​യ സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍​സും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ്ലൈ​ഡ് (സ്‌​പെ​ഷ​ല്‍ ലേ​ണിം​ഗ് ഇ​ന്‍ ഡി​ജി​റ്റ​ല്‍ എ​ഡു​ക്കേ​ഷ​ന്‍) പ​രി​ശീ​ല​ന പ​രി​പാ​ടിയു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ വി​ജ്ഞാ​ന ഉ​ത്പാ​ദ​ന ക​ട​മ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം സാ​മൂ​ഹ്യ​മേ​ഖ​ല​യി​ലും നി​ര​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​ഘ​ടി​പ്പി​ക്കു​ന്ന സ്ലൈ​ഡ് പ​രി​ശീ​ല​ന​പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. പ​ഠ​ന​ത്തി​നു വേ​ണ്ട അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ പു​തി​യൊ​രു പാ​ത​യാ​ണ് സ്ലൈ​ഡ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോം ടൂ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും പു​തി​യ വി​ദ്യാ​ഭ്യാ​സ​രീ​തി​യി​ലും അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150 ഹൈ​സ്‌​കൂ​ള്‍-​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. തു​ട​ര്‍ പ്ര​ക്രി​യ​യാ​യി കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​രെ പ​രി​ശീ​ലി​പ്പി​ക്കും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ നാ​ലു സെ​ഷ​നു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും വി​വി​ധ കോ​ള​ജു​ക​ളി​ലെ​യും വി​ദ​ഗ്ധ അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​കെ. ര​ത്‌​ന​കു​മാ​രി, വി.​കെ. സു​രേ​ഷ് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​പി. ഷി​ജു, തോ​മ​സ് വെ​ക്ക​ത്താ​നം, സ്‌​കൂ​ള്‍ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ല്‍ സ​യ​ന്‍​സ് മേ​ധാ​വി ഡോ. ​ആ​ര്‍.​കെ. ജ​യ​പ്ര​കാ​ശ്, ആ​ര്‍​ഡി​ഡി പി.​എ​ന്‍. ശി​വ​ന്‍, ഡി​ഡി​ഇ മ​നോ​ജ് മ​ണി​യൂ​ര്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി​നോ​ദ് കു​മാ​ര്‍, ഡി​പി​ഒ പി.​വി. പ്ര​ദീ​പ​ന്‍, ടി.​പി. അ​ശോ​ക​ന്‍, വി.​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

Related posts

ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തി എന്തിനിങ്ങനെയൊരു കൃത്യം നടത്തി?; തലപുകച്ച് പൊലീസ്

Aswathi Kottiyoor

റോഡിൽ കിടന്ന് യുവതിയെയും സഹോദരനെയും അസഭ്യം പറഞ്ഞു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

Aswathi Kottiyoor

സ്കൂട്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു, ലൈറ്റർ ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox