24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്
Kerala

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ( keralarain alert ) പതിനാല് ജില്ലകളിലും ഇന്ന് ശക്തമായ മഴയുണ്ടാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. മലയോര മേഖലകളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
തിരുവനന്തപുരം ജില്ലയില്‍ രാവിലെ മുതല്‍ മഴ തുടരുകയാണ്. പേരൂര്‍ക്കട-കുടപ്പനക്കുന്ന റോഡില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Related posts

മ​ഴ ശ​ക്തം; മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു; ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പിക്കും

Aswathi Kottiyoor

കേരളത്തിന്റേത്‌ രാജ്യം 
അംഗീകരിച്ച നിയന്ത്രണരീതി ;മുഖ്യമന്ത്രി

Aswathi Kottiyoor

KSRTC ബസ് ഓട്ടോയിൽ ഇടിച്ചുകയറി നവജാതശിശു ഉള്‍പ്പെടെ 3 പേര്‍ മരിച്ചു; അപകടം പ്രസവംകഴിഞ്ഞ് മടങ്ങവേ

Aswathi Kottiyoor
WordPress Image Lightbox