• Home
  • Uncategorized
  • ജനങ്ങളുടെ ദുരിതം മാറ്റാൻ എടക്കാനത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണം
Uncategorized

ജനങ്ങളുടെ ദുരിതം മാറ്റാൻ എടക്കാനത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണം

ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിക്കുള്ളിൽ പെടുന്ന എടക്കാനത്തെ പായം വില്ലേജിൽ നിന്നും മാറ്റി കീഴൂർ വില്ലേജിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇരിട്ടി നഗരസഭാ ഓഫീസിനും കീഴൂർ വില്ലേജ് വില്ലേജ് ഓഫിസിനും മൂക്കിന് താഴെയാണ് എടക്കാനം പ്രദേശം കിടക്കുന്നതെന്നിരിക്കേ ഇരിട്ടി പുഴയുടെ മറുകരയിൽ കിടക്കുന്ന പായം പഞ്ചായത്തിലെ പായം വില്ലേജിലാണ് ഉൾപ്പെട്ടു കിടക്കുന്നത് . കീഴൂർ-ചാവശ്ശേരി പഞ്ചായത്ത് ഇരിട്ടി നഗരസഭയായി രൂപാന്തരം പ്രാപിച്ച് പത്താണ്ട് പിന്നിട്ടിട്ടും പായം വില്ലേജിന്റെ കീഴിൽ തന്നെയാണ് ഈ പ്രദേശം കിടക്കുന്നത് . നഗരസഭാ ഓഫീസും വില്ലേജ് ഓഫീസും മുന്നിൽ തന്നെ കിടക്കുമ്പോഴും വിവിധ ആവശ്യങ്ങൾക്കായി രണ്ട് ഓഫീസുകളിലും എത്തേണ്ട ജനങ്ങൾ പായം പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലുമായി വിഭജിച്ചുകിടക്കുന്ന ഓഫീസികളിലെത്താൻ ഇവിടുത്തെ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഇത് സംസ്ഥാനത്ത് മറ്റെവിടെയുമില്ലാത്ത പ്രത്യേക അവസ്ഥയാണെന്നാണ് ജനങ്ങളും പറയുന്നത്.
ഭൂവിസ്തൃതിയുടെ കാര്യത്തിലും ഭൂപ്രദേശങ്ങളുടെ ഘടനാപരമായ നിലനിൽപ്പിനാലും ഇരിട്ടി നഗരസഭയിലുൾപ്പെട്ട 4, 5 വാർഡുകളിൽപ്പെടുന്ന എടക്കാനം, ചേളത്തൂർ, മോച്ചേരി, കപ്പണക്കുന്ന്, എടയിൽ കുന്ന്, കീരിയോട്, കണങ്ങോട്, എടക്കാനം പുഴക്കര എന്നിവിടങ്ങളിലായി ഇവിടുത്തെ ജനസംഘ്യ അഞ്ഞൂറോളം വീടുകളിലായി മൂവായിരത്തോളമാണ്. ഇവരെല്ലാം കാൽച്ചുവട്ടിൽ കീഴൂർ വില്ലേജ് ഓഫീസ് ഉണ്ടായിട്ടും കിലോമീറ്റർ അപ്പുറത്തുള്ള പായം വില്ലേജ് ഓഫീസിനെ സമീപിക്കേണ്ടിവരുന്നതുമൂലം ധനഷ്ടവും സമയ നഷ്ടവും യാത്രാ ക്ലേശവും നേരിടുകയാണ്. മുമ്പ് വില്ലേജ് ഓഫിസർമാർ അതാത് വില്ലേജ് പരിധികളിൽ താമസിക്കണമെന്ന നിർദേശമുണ്ടായിരുന്നു. അന്നത്തെ വില്ലേജ് ഓഫിസറായിരുന്ന എടക്കാനം അനന്തോത്ത് കോയിറ്റി വീട്ടിൽ എ.കെ. കുഞ്ഞിരാമൻ നമ്പ്യാർ ഉദ്യോഗ നിർവ്വഹണത്തിനും താമസ സൗകര്യത്തിനുമായി തന്റെ ജന്മദേശമായ എടക്കാനം പ്രദേശത്തെ പായം വില്ലേജിൽ കൂട്ടിചേർക്കുകയായിരുന്നു.
പിന്നിട് ഇയാൾ സർവ്വീസിൽ നിന്നും വിരമിച്ചിട്ടും എടക്കാനം പ്രദേശത്തിന് മാത്രം ശാപമോക്ഷം ലഭിച്ചില്ല.
പായം വില്ലേജിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ വിഭജിച്ച് പുതുതായി വിളമന വില്ലേജ് രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും എടക്കാനം പ്രദേശത്തുള്ളവരെ അവരുടെ പ്രദേശമുൾപ്പെടുന്ന കീഴൂർ വില്ലേജിൽ ഉൾപ്പെടുത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പായം വില്ലേജിൽ ഉൾപ്പെടുന്ന എടക്കാനം പ്രദേശത്തെ കീഴൂർ വില്ലേജിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശം ഉണ്ടായെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഫയലുകളിൽ ഉറങ്ങിക്കിടക്കുയാണ് തീരുമാനം.
ഇനിയും വൈകാതെ ബന്ധപ്പെട്ടവർ ഇടപെട്ട് ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഈ ചെറിയ പ്രദേശത്തെ പായം വില്ലേജിൽ നിന്നും കീഴൂർ വില്ലേജിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Related posts

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ

Aswathi Kottiyoor

ഇടുക്കിയില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടു

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox