27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • കണിച്ചാർ ഗ്രാമ പഞ്ചായത്ത് 22/07/2021ന് നടന്ന കോർ കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങൾ
Kanichar

കണിച്ചാർ ഗ്രാമ പഞ്ചായത്ത് 22/07/2021ന് നടന്ന കോർ കമ്മിറ്റി മീറ്റിംഗ് തീരുമാനങ്ങൾ

കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ നിലവിൽ കോവിഡ് 19 ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ സി കാറ്റഗറയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പഞ്ചായത്തിലെ ടൗണുകളുമായ് ബന്ധപ്പെടുന്ന വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, തുടങ്ങിയവർ 15 ദിവസത്തിൽ ഒരിക്കൽ കോവിഡ് ടെസ്റ്റ്‌ നടത്തി സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കേണ്ടതാണെന്ന് പഞ്ചായത് തല കോർ കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ കളക്ടർ സി കാറ്റഗറിയിൽ പെട്ട പഞ്ചായത്തുകൾക്കു അനുവദിച്ചയിട്ടുള്ള താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതിനും തീരുമാനിച്ചു

1.എല്ലാ പൊതു കാര്യാലയങ്ങൾ
(പൊതുമേഖല സ്ഥാപനങ്ങൾ
കോർപ്പറേഷനുകൾ/ കമ്പനികൾ കമ്മീഷനുകൾ /സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ പരമാവധി 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച്
കോവിഡ് മാനദണ്ഡപ്രകാരംതുറന്നു പ്രവർത്തിക്കാവുന്നതാണ്

2.ആവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകൾ (മരുന്ന്, റേഷൻകടകൾ പാൽ,പത്രം, പഴം- പച്ചക്കറി, ബേക്കറി, കള്ള്, കാലിത്തീറ്റ കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ/ പക്ഷികൾക്കുള്ള തീറ്റ വിൽക്കുന്ന കടകൾ, പലചരക്ക്, മത്സ്യം, മാംസം)എന്നിവ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി എട്ടു മണി വരെ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവർത്തിക്കുന്നതാണ്

3.നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ കാർഷിക വൃത്തിയോടാനുബന്ധിച്ചുള്ള അനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങളുടെ റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി ഞായർ ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 7 മണി മുതൽ രാത്രി എട്ടു മണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്

4.ബാങ്കുകൾക്ക് ശനി ഞായർ ദിവസങ്ങളിൽ ഒഴികെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്നതാണ് 17/07/ 2021 ന് നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് 1881 പ്രകാരം മേൽപ്പടി സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും

5.വിവാഹ ആവശ്യങ്ങൾക്കായ് തുണിക്കടകൾ,സ്വർണ്ണക്കടകൾ, ചെരിപ്പ് കടകൾ, കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7 മണി മുതൽ വൈകിട്ട് എട്ടുമണി വരെ തുറന്നു പ്രവർത്തിക്കുന്നതാണ്

6.ഇലക്ട്രോണിക് ഷോപ്പുകൾ ഇ ലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പുകൾ എന്നിവ വെള്ളിയാഴ്ച ദിവസം രാവിലെ 7 മണി മുതൽ 8 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്.

7.ഭക്ഷണ വിതരണ ശാലകളിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 8 മണി വരെ പാഴ്സലായി ഭക്ഷണവിതരണം ഹോം ഡെലിവറിയും നടത്താവുന്നതാണ്

Related posts

ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം

Aswathi Kottiyoor

ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ

Aswathi Kottiyoor

മണത്തണ യൂത്ത് കോൺഗ്രസ് കമ്മറ്റി പ്രതിഷേധത്തിൻ്റെ ദീപകാഴ്ച്ച ” ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox