22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • തുടർച്ചയായ രണ്ടാം വർഷവും മുടങ്ങി, നെഹ്റു ട്രോഫി ജലോത്സവം.
Kerala

തുടർച്ചയായ രണ്ടാം വർഷവും മുടങ്ങി, നെഹ്റു ട്രോഫി ജലോത്സവം.

തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം നടക്കില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ നടത്തേണ്ടെന്ന സർക്കാർ നിർദേശമനുസരിച്ചാണ് ജലോത്സവം മാറ്റിവയ്ക്കുക.

പതിവനുസരിച്ച് ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലോത്സവം നടക്കേണ്ടത്. പ്രളയകാലത്തിനു ശേഷം പ്രതീക്ഷകളോടെ തുടങ്ങിവച്ച ചാംപ്യൻസ് ബോട്ട് ലീഗും (സിബിഎൽ) ഇത്തവണ നടത്താൻ സാധ്യതയില്ലെന്നു ടൂറിസം ഡയറക്ടർ വി.ആർ.കൃഷ്ണതേജ ‘മനോരമ’യോടു പറഞ്ഞു.
കലക്ടർ അധ്യക്ഷനായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി ആണ് നെഹ്റു ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തെക്കുറിച്ച് ആലോചനപോലും നടത്തിയിട്ടില്ല. 2020ൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ജലോത്സവം മാറ്റിവച്ചു.

Related posts

പാലം, റോഡുപണി: ഒറ്റ ക്ലിക്കിൽ പുരോഗതിയറിയാം

Aswathi Kottiyoor

ഓഡിറ്റ് ഓൺലൈനിൽ, കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ പരിധിയിൽ: ഭരണ പരിഷ്‌കാര കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

Aswathi Kottiyoor

യു.പി.എസ്.സി പരീക്ഷ മെയ് 28ന്: 24,000 പേർ പരീക്ഷ എഴുതും

Aswathi Kottiyoor
WordPress Image Lightbox