24.2 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി
Kelakam

കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി

കേളകം: തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പടെ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടവർ ചേർന്ന് പുതിയ സംഘടനയ്ക്ക് രൂപം നൽകി. ഡമോക്രാറ്റിക് ആക്ടിവിസ്റ്റ്സ് അസോസിയേഷൻ എന്ന കൂട്ടായ്മയിൽ കേളകം,പേരാവൂർ മേഖലകളിൽ മത്സരിച്ച് പരാജയപ്പെട്ടവരാണുള്ളതെന്ന് ഭാരവാഹികൾ കേളകത്ത് മാധ്യമങ്ങളോട് പറഞ്ഞു. സജീവ രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യമാക്കിയല്ല സംഘടനയെന്നും രാഷ്ട്രീയ ചർച്ചഉണ്ടാവില്ലെന്നും അംഗങ്ങൾ പറഞ്ഞു. . സാമൂഹിക സാംസ്കാരിക മേഖലയിലും ചാരിറ്റി പ്രവർത്തനത്തിലും താൽപര്യമുള്ളവരുടെ കൂട്ടായ്മയാണ് രൂപീകരിച്ചത്. കോൺഗ്രസ്സിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവരും സംഘടനയിൽ അംഗങ്ങളാണ്.

പാർട്ടി നിയോഗിച്ചാൽ മത്സരിക്കുന്നതിൽ എതിർപ്പ് ഇല്ലാത്തവരും മുൻപ് പല തവണ വിജയിച്ചവരും പിന്നീട് പരാജയപ്പെട്ടവരും സംഘടനയിൽ ഉണ്ട്. പാർട്ടിയിലെ അവരുടെ മറ്റ് പ്രവർത്തനങ്ങളിൽ സംഘടന ഇടപെടില്ലെന്നും ഭാരവാഹികൾ പറയുന്നു. കലാ സാംസ്കാരിക കൂട്ടായ്മകളും തൊഴിൽദാന സംരംഭങ്ങളും ചാരിറ്റി പ്രവർത്തനങ്ങളുമാണ് സംഘടനയുടെ ലക്ഷ്യമെന്നും കോർഡിനേറ്റർ സാജൻചെറിയാൻ,മറ്റ് ഭാരവാഹികളായ സിനോ ജോസ് ,സജിത മോഹനൻ,ഷിജിന സുരേഷ് എന്നിവർ അറിയിച്ചു.

Related posts

വനിതകളുടെ സ്നേഹകൂട്ടായ്മ: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..

Aswathi Kottiyoor

പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു………..

Aswathi Kottiyoor
WordPress Image Lightbox