26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം
Uncategorized

ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധം: ഇന്‍ഫാം

ക​​​ണ്ണൂ​​​ര്‍: കാ​​​ര്‍ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര​​​മി​​​ല്ലാ​​​തെ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ള്‍ സം​​​ഘ​​​ടി​​​ത ക​​​ര്‍ഷ​​​ക മു​​​ന്നേ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും ചി​​​ങ്ങം ഒ​​​ന്നി​​​ന് കേ​​​ര​​​ള ക​​​ര്‍ഷ​​​ക​​​സ​​​മൂ​​​ഹം ക​​​ര്‍ഷ​​​ക അ​​​വ​​​കാ​​​ശ​​​ദി​​​ന​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ന്‍ഫാം ദേ​​​ശീ​​​യ സ​​​മി​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍, ഭൂ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍, ഇ​​​ക്കോ സെ​​​ന്‍സി​​​റ്റീ​​​വ് സോ​​​ണ്‍, കാ​​​ര്‍ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ത്ത​​​ക​​​ര്‍ച്ച, ക​​​ര്‍ഷ​​​ക ക​​​ട​​​ക്കെ​​​ണി എ​​​ന്നി​​​വ സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍ പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​ത് ശ​​​ക്ത​​​മാ​​​യി എ​​​തി​​​ര്‍ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ദേ​​​ശീ​​​യ സ​​​മി​​​തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് ഇ​​​ന്‍ഫാം ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. ആ​​​രെ​​​യും എ​​​തി​​​ര്‍ത്തു തോ​​​ല്‍പ്പി​​​ക്കാ​​​ന​​​ല്ല, പി​​​റ​​​ന്നു വീ​​​ണ മ​​​ണ്ണി​​​ല്‍ അ​​​ന്ത​​​സോ​​​ടെ ജീ​​​വി​​​ക്കാ​​​നാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും ക​​​ര്‍ഷ​​​ക​​​രു​​​ടെ നി​​​ല​​​നി​​​ല്‍പ്പി​​​നാ​​​യു​​​ള്ള ഈ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ പൊ​​​തു​​​സ​​​മൂ​​​ഹ​​​മൊ​​​ന്നാ​​​കെ പ​​​ങ്കു​​​ചേ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

ഇ​​​ന്‍ഫാം ദേ​​​ശീ​​​യ ചെ​​​യ​​​ര്‍മാ​​​ന്‍ ഫാ.​ ​​ജോ​​​സ​​​ഫ് ഒ​​​റ്റ​​​പ്ലാ​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഷെ​​വ. അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

അ​​​ന്ന് 1,000 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് അ​​​വ​​​കാ​​​ശ​​​ദി​​​ന പ്ര​​​തി​​​ഷേ​​​ധ സ​​​ദ​​​സു​​ക​​​ള്‍ ചേ​​​രും. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ജി​​​ല്ലാ​​​ത​​​ല സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ വി​​​ളി​​​ച്ചു​​​ചേ​​​ര്‍ക്കു​​​മെ​​​ന്ന് ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​സ​​​ഫ് ചെ​​​റു​​​ക​​​ര​​​ക്കു​​​ന്നേ​​​ല്‍ അ​​​റി​​​യി​​​ച്ചു.

Related posts

വീണ്ടും എയറിലായി ഡൽഹി മെട്രോ; ഈ പെൺകുട്ടികളുടേത് ‘അശ്ലീല ഹോളി കളി’ എന്ന് ജനം! കണ്ണുപൊത്തി സഹയാത്രികർ!

Aswathi Kottiyoor

റീബിൽഡ് കേരള; വിവിധ പദ്ധതികൾക്ക് അംഗീകാരം…മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Aswathi Kottiyoor

മലപ്പുറത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 9ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox