24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • പക്ഷിപ്പനി: സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി
Uncategorized

പക്ഷിപ്പനി: സംസ്ഥാനത്ത് കർമ പദ്ധതി തയാറാക്കി

ഹ​​രി​​യാ​​ന​​യി​​ൽ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ പൗ​​ൾ​​ട്രി ഫാ​​മി​​ൽ കോ​​ഴി​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തൊ​​ടു​​ങ്ങു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് പ​​ക്ഷി​​പ്പ​​നി നേ​​രി​​ടു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത്ത് ക​​ർ​​മ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കി.

കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കൂ​​രാ​​ചു​​ണ്ടി​​ലെ സ്വ​​കാ​​ര്യ കോ​​ഴി​​ഫാ​​മി​​ൽ 600 കോ​​ഴി​​ക​​ളാ​​ണ് ച​​ത്ത​​ത്. കേ​​ര​​ള​​ത്തി​​ലെ ലാ​​ബി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​യി​​ൽ പോ​​സി​​റ്റീ​​വാ​​ണെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​തി​​നാ​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലു​​ള്ള ഭോ​​പ്പാ​​ലി​​ലെ ലാ​​ബി​​ലേ​​ക്ക് പ​​രി​​ശോ​​ധ​​ന​​ക്ക് അ​​യ​​ച്ചു. പ​​രി​​ശോ​​ധ​​നാ ഫ​​ലം മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം ല​​ഭി​​ക്കും. പ​​രി​​ശോ​​ധ​​നാ​​ഫ​​ലം വ​​രു​​ന്ന​​തു​​വ​​രെ കോ​​ഴി​​ക​​ൾ ച​​ത്തൊ​​ടു​​ങ്ങി​​യ 10 കി​​ലോ​​മീ​​റ്റ​​ർ പ​​രി​​ധി നി​​രീ​​ക്ഷ​​ണ വി​​ധേ​​യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 10 കി​​ലോ​​മീ​​റ്റ​​ർ പ​​രി​​ധി​​യി​​ലെ കോ​​ഴിക്ക​​ച്ച​​വ​​ടം നി​​ർ​​ത്താ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്.

സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ ജി​​ല്ലാ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളോ​​ടും പ​​ക്ഷി​​പ്പ​​നി സം​​ബ​​ന്ധി​​ച്ച് ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി. ഫാ​​മി​​ലെ​​യോ വീ​​ട്ടു​​വ​​ള​​പ്പി​​ലോ വ​​ള​​ർ​​ത്തു​​ന്ന കോ​​ഴി, താ​​റാ​​വ് എ​​ന്നി​​വ കൂ​​ട്ട​​മാ​​യി ച​​ത്തു​​വീ​​ഴു​​ന്നെ​​ങ്കി​​ൽ സ​​ർ​​ക്കാ​​രി​​ലേ​​ക്കു റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണ​​മെ​​ന്നും ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ത​​തു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ മൃ​​ഗസം​​ര​​ക്ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി. ഇ​​തു സം​​ബ​​ന്ധി​​ച്ച് ഏ​​തെ​​ങ്കി​​ലും കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ടാ​​ൽ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലോ മൃ​​ഗാ​​ശു​​പ​​ത്രി​​ക​​ളി​​ലോ അ​​റി​​യി​​ക്ക​​ണ​​മെ​​ന്ന് മൃ​​ഗ സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

Related posts

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

Aswathi Kottiyoor

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി, ഒറ്റ സന്ദേശം; പാഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ഏഴ് മത്സ്യത്തൊഴിലാളികളെ

Aswathi Kottiyoor

സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox