24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ആരോപണം അടിസ്ഥാനരഹിതം: കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്.
Uncategorized

ആരോപണം അടിസ്ഥാനരഹിതം: കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്.

കേ​ള​കം: വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി കേ​ള​കം പിഎ​ച്ച് സിക്കു മു​ന്പി​ൽ ന​ട​ത്തി​യ സ​മ​ര​വും ആ​രോ​പ​ണ​ങ്ങ​ളും അ​ടി​സ്ഥാ​നര​ഹി​ത​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ്. വാ​ക്സി​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​സ്തു​ത​ക​ൾ മ​റ​ച്ച് വ​ച്ച് ചി​ല​ർ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മേ​ഖ​ല​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് ബു​ക്കിം​ഗ് ല​ഭി​ക്കാ​തെ വ​രി​ക​യും വ​ള​രെ കു​റ​ച്ച് പേ​ർ​ക്ക് മാ​ത്രം വാ​ക്സി​ൻ ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യു​മാ​ണു​ള്ള​ത്. ഈ ​നി​ല പ​രി​ശോ​ധി​ച്ചാ​ണ് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ലോ​ചി​ച്ച് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി വാ​ക്സി​ൻ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്.വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ ബ​ന്ധ​പ്പെ​ട്ടാ​ണ് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ ലി​സ്റ്റ് ന​ൽ​കു​ന്ന​ത്. ഇ​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ല. വ​സ്തു​ത ഇ​താ​യി​രി​ക്കെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Related posts

അടുത്ത ദിവസം വധശിക്ഷ, തടവുകാരന്റെ അവസാനത്തെ ആഗ്രഹം കേട്ട് അമ്പരന്ന് ജയിലുദ്യോഗസ്ഥർ

Aswathi Kottiyoor

കുടിശിക 2,000 കോടി രൂപ; ഏപ്രിൽ ഒന്ന് മുതൽ പോലീസിനും സർക്കാർ വാഹനങ്ങൾക്കും ഇന്ധനം നൽകില്ല; നിലപാട് ഉറപ്പിച്ച് പമ്പുടമകൾ

Aswathi Kottiyoor

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor
WordPress Image Lightbox