24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് : വോ​ട്ട​ര്‍​പ​ട്ടി​ക 23 ന്
Iritty

വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞ​ടു​പ്പ് : വോ​ട്ട​ര്‍​പ​ട്ടി​ക 23 ന്

ക​ണ്ണൂ​ർ: ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വീ​ര്‍​പ്പാ​ട് വാ​ര്‍​ഡി​ലേ​ക്ക് ഓ​ഗ​സ്റ്റ് 11ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗം ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി. ​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. മ​ണ്ഡ​ല​ത്തി​ലെ പു​തു​ക്കി​യ വോ​ട്ട​ര്‍ പ​ട്ടി​ക 23ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മു​ത​ല്‍ പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ ഇ​ത് പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന കാ​ര്യം വ​ര​ണാ​ധി​കാ​രി ഉ​റ​പ്പു​വ​രു​ത്ത​ണം.
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​ട്ടി​ക ഓ​ഗ​സ്റ്റ് മൂ​ന്നി​ന​കം ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. 27നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. വാ​ര്‍​ഡി​ലെ ക്ര​മ​സ​മാ​ധാ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് 30ന​കം വ​ര​ണാ​ധി​കാ​രി സ​മ​ര്‍​പ്പി​ക്ക​ണം.
പോ​ളിം​ഗ് കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ത്തും. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഓ​ഗ​സ്റ്റ്10​ന് രാ​വി​ലെ​യും വി​ത​ര​ണം അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് മ​ണ്ഡ​ല​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​നും അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ കെ. ​പ്ര​ദോ​ഷ്‌​കു​മാ​ര്‍ (അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ഇ​രി​ട്ടി), അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ കെ.​ജി. സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി ആ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), പ​ഞ്ചാ​യ​ത്ത് അ​സി. ഡ​യ​റ​ക്ട​ര്‍ പി.​എം. ധ​നീ​ഷ്, സി.​പി. അ​ബ്ദു​ള്‍ ക​രീം, പി.​കെ. പ്രേ​മ​നാ​ഥ് എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

വള്ളിത്തോട്ടിൽ ഉ​പ​വാ​സം ഒന്നിന്

Aswathi Kottiyoor

തു​ര​ത്തു​ന്ന​തി​നി​ടെ കാ​ട്ടാ​ന​കൾ വ​ന​പാ​ല​ക​ർ​ക്ക് നേ​രെ തിരിഞ്ഞോടി; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

Aswathi Kottiyoor

ഇരിട്ടി – കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസിന് സമീപം പുഴയോരം ഇടിയുന്നു – കെ എസ് ടി പി റോഡ് വൻ അപകടഭീഷണിയിൽ

Aswathi Kottiyoor
WordPress Image Lightbox