24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.
Kerala

രണ്ടു വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ.

സാമ്പത്തികമാന്ദ്യം പ്രകടമായ 2018 മുതൽ ഇതുവരെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികൾ. കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000-ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു.

ചൊവ്വാഴ്ച കേന്ദ്രസർക്കാർ രാജ്യസഭയുടെ മേശപ്പുറത്തുവെച്ച വിവരങ്ങളിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ കണക്കുള്ളത്. പൊതുകടം 10ശതമാനംകൂടി.സാമ്പത്തികമാന്ദ്യത്തിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുൾപ്പെടെ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഉപയോഗപ്പെടുത്താൻ പോലും ഈ കമ്പനികൾക്കായില്ല.

യഥാസമയം രേഖകൾ സമർപ്പിക്കാത്ത കമ്പനികൾക്ക് അവ ഫീസില്ലാതെ വൈകി സമർപ്പിക്കാനും പുതിയ തുടക്കത്തിനും സർക്കാർ അവസരം നൽകിയിരുന്നു. 4,73,131 ഇന്ത്യൻ കമ്പനികളും 1065 വിദേശ കമ്പനികളുമാണ് പുതിയ തുടക്കത്തിന് അപേക്ഷ നൽകിയത്.പ്രവർത്തന റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ 2021-ൽ രജിസ്ട്രാർ ഓഫ് കമ്പനീസ് രേഖകളിൽ നിന്നൊഴിവാക്കിയ കമ്പനികൾ: 12,889

651കമ്പനികൾ.2018 മുതൽ കഴിഞ്ഞ മാസം വരെ ലയിപ്പിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തു

5034കമ്പനികൾ ഉത്തരേന്ത്യയിൽ മാത്രം രേഖകളിൽനിന്നൊഴിവാക്കി.
87കമ്പനികൾ.ലയിപ്പിക്കുകയോ കോടതി നിർദേശപ്രകാരം ഏറ്റെടുക്കുകയോ ചെയ്തു.

Related posts

99 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്വ​സി​ക്കു​ന്ന​ത് മ​ലി​ന വാ​യു: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

Aswathi Kottiyoor

സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന് മ​ത​വേ​ഷം വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ

Aswathi Kottiyoor

ഗുജറാത്ത്‌ വംശഹത്യ : 26 പ്രതികളെ വെറുതെ വിട്ടു

Aswathi Kottiyoor
WordPress Image Lightbox