പേരാവൂർ: സിനിമാത്തട്ടിപ്പ് കേസിലെ മൂന്ന് പ്രതികൾക്കും ജില്ല സെഷൻസ് കോടതി ജഡ്ജ്
കെ.കെ.സുജാത ജാമ്യം അനുവദിച്ചു.ഒന്നാം പ്രതി ഇരിട്ടി പുന്നാട് വൃന്ദാവനത്തിൽ ചോതി രാജേഷ് (4l), രണ്ടാം പ്രതി കോളയാട് വിസ്മയ നിവാസിൽ മോദി രാജേഷ് എന്ന രാജേഷ് (42), മൂന്നാം പ്രതി പേരാവൂർ താഴെപ്പുരയിൽ മനോജ് (50) എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി വിധി പ്രകാരം ജൂലായ് 20-നകം പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി മുൻകൂർ ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കണം.പ്രതികൾക്ക് വേണ്ടി അഡ്വ. അഭിലാഷ് മാത്തൂർ ഹാജരായി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പതിനായിരം രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ പലരിൽ നിന്നായി തട്ടിയെടുത്തുവെന്നാണ് കേസ്. തട്ടിപ്പിനിരയായവരിൽ പതിനൊന്ന് പേർ ചേർന്ന് നല്കിയ പരാതിയെ തുടർന്ന് ഐ.പി.സി 420,406 വകുപ്പുകൾ പ്രകാരം കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്.