24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്വകാര്യ പെർമിറ്റ് പുതുക്കി നൽകില്ല; കെഎസ്ആർടിസി 220 റൂട്ടുകൾ ഏറ്റെടുക്കും.
Kerala

സ്വകാര്യ പെർമിറ്റ് പുതുക്കി നൽകില്ല; കെഎസ്ആർടിസി 220 റൂട്ടുകൾ ഏറ്റെടുക്കും.

സംസ്ഥാനത്തു 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള റൂട്ടിൽ സർവീസ് നടത്തുന്ന 220 ബസുകളുടെ പെർമിറ്റ് പുതുക്കി നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചു. വിവിധ ജില്ലകളെ ബന്ധിപ്പിച്ചു വർഷങ്ങളായി സർവീസ് നടത്തിവന്ന സ്വകാര്യ ബസുകളിൽ നിന്നു കെഎസ്ആർടിസിക്കു വേണ്ടിയാണു റൂട്ടുകൾ ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച് സ്വകാര്യ ബസുടമകൾക്ക് ആക്ഷേപം ബോധിപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചു.
ദീർഘനാളായുള്ള കേസിനൊടുവിൽ കെഎസ്ആർടിസിക്ക് അനുകൂലമായി ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സർക്കാർ തീരുമാനം. എന്നാൽ ഇത് പൊതുഗതാഗത മേഖലയിൽ അഗ്രഗേറ്റർ ലൈസൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ നയത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ച് ഇൗ ദീർഘദൂര റൂട്ടുകളിൽ കെഎസ്ആർടിസിക്കു മാത്രമേ സർവീസ് നടത്താൻ കഴിയൂ.കെഎസ്ആർടിസിക്കു കീഴിൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റ് കമ്പനിക്ക് ഇൗ റൂട്ടുകൾ കൈമാറാനാണു തീരുമാനമെന്നറിയുന്നു.

Related posts

ജി.എസ്.ടി : 5 കോടിയ്ക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് മുതൽ ഇ-ഇൻവോയ്‌സിങ്

Aswathi Kottiyoor

തോട് ശുചീകരണം

Aswathi Kottiyoor

മെഡിസെപ് പദ്ധതിയിലേക്ക് 31 ആശുപത്രികൾ കൂടി

Aswathi Kottiyoor
WordPress Image Lightbox