23.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.

കേളകം: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്‍റെ സ്മരണയില്‍ കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. 1969 ജൂലൈ 21 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. തിരുവനന്തപുരം അബ്ലേറ്റീവ് സിസ്റ്റംസ് ഗ്രൂപ്പ്‌ സെക്ഷൻഹെഡ് അരവിന്ദ് ജിതിൻ ചാന്ദ്രദിനസന്ദേശം.ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ഭാവനയിലെ റോക്കറ്റ് നിർമ്മാണം, ബോട്ടിലിൽ അമ്പിളിമാമനെ ചിത്രീകരിക്കാൻ, ചാന്ദ്രദിനക്വിസ് മത്സരം എന്നിവ ഉണ്ടായിരുന്നു. കുട്ടികളുടെ റോക്കറ്റ് നിര്‍മ്മാണ ആല്‍ബം,കുപ്പിയിലിറങ്ങിയ അമ്പിളിമാമന്‍’ ബോട്ടില്‍ ആര്‍ട്ട് ആല്‍ബം എന്നിവയുടെ പ്രദര്‍ശനവും നടന്നു. വിദ്യാര്‍ത്ഥികളായ ആന്‍മരിയ ജോജി, അര്‍ഷ മരിയ, അഭിനവ് ദാസ് പി, ജോര്‍ജ് ജെയിംസ്, ആന്‍ മരിയ സിബി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഫിസിക്കൽ സയന്‍സ് അധ്യാപിക അശ്വതി കെ ഗോപിനാഥ് ആമുഖഭാഷണം നടത്തി. ഓൺലൈനായി നടന്ന പരിപാടിയിൽ കുമാരി അൻസാ തോമസ് സ്വാഗതവും കുമാരി ജോയന്ന ജെയിംസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ജീനാ മേരി തങ്കച്ചൻ, ജീന പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി ഉപവാസ സമരം നടത്തി

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

മാസ്ക് നിർബന്ധമാക്കുന്ന ഓർഡിനൻസ് വീണ്ടും; ഗവർണർക്ക് അയയ്ക്കും.

Aswathi Kottiyoor
WordPress Image Lightbox