30 C
Iritty, IN
October 2, 2024
  • Home
  • Iritty
  • സിറോസോണ്‍: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചേര്‍ത്ത ജനപ്രതികളുടെ യോഗത്തില്‍ തീരുമാനം
Iritty

സിറോസോണ്‍: വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചേര്‍ത്ത ജനപ്രതികളുടെ യോഗത്തില്‍ തീരുമാനം

ഇരിട്ടി: ആറളം, കേളകം മേഖലയില്‍ ജനവാസ മേഖലകളില്‍ സീറോ സോണ്‍ തന്നെ നടപ്പിലാക്കണെമന്ന് ആവശ്യപെട്ട് പ്രപ്പോസല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ചേര്‍ത്ത ജനപ്രതികളുടെ യോഗത്തില്‍ തീരുമാനം. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം നടന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ കേസുപോലും ആറളം വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ച് കയറിയെന്ന പേരില്‍ ഇല്ലന്നിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കാന്‍ നീക്കം നടക്കുന്നതെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കേളകത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള റോഡ് ടാര്‍ ചെയ്യുന്നതിന് പോലും സീറോ ബഫര്‍ സോണ്‍ അല്ലങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും എംഎല്‍എ യോഗത്തില്‍ പങ്കുവെച്ചു. ജനം കാട്ടില്‍ കയറി ഉപദ്രവം നടത്തുന്നില്ലങ്കില്‍ പോലും ടൗണില്‍ പോലും വന്യജീവികളുടെ ശല്യം ഉണ്ടാകുന്നുവെന്നും ഇത് പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍് ബിനോയ്കുര്യനും പറഞ്ഞു. വനം വകുപ്പ് തയറാക്കിയ സിറോസോണ്‍ പ്രപ്പോസല്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ. ഷജ്‌ന യോഗത്തില്‍ വിശദീകരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ജനപ്രതിനിധികളായ ഷാന്റിസജി, ലീലാമ്മ ജോണി, പി. സജീവന്‍, മേരിക്കുട്ടി ജോണ്‍, ഷിജി നടുപ്പറമ്പില്‍, വി. ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ കമ്പ്യൂട്ടർ ലാബിലെ 29 കമ്പ്യൂട്ടർ മോഷണം പോയി- കവർന്നത് 8 ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പുകൾ

Aswathi Kottiyoor

മൊബൈൽ ലോക് അദാലത്ത് നടത്തി……….

Aswathi Kottiyoor

ഡിപോൾ കോളേജിലെ പരീക്ഷാ ഹാളിൽ നിന്ന് ഹസ്ന പോയത് കല്യാണ പന്തലിലേക്ക്

Aswathi Kottiyoor
WordPress Image Lightbox