22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Uncategorized

എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​സ്ഥാ​ന​ത്തെ എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ളും കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മ​ധി​കം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രാ​ണ് ഗ​ര്‍​ഭി​ണി​ക​ള്‍. സം​സ്ഥാ​ന​ത്ത് ത​ന്നെ കോ​വി​ഡ് ബാ​ധി​ച്ച് നി​ര​വ​ധി ഗ​ര്‍​ഭി​ണി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​കു​ക​യും ചി​ല​ര്‍ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ല​ത​രം പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഈ​യൊ​രു ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ “മാ​തൃ​ക​വ​ചം’ എ​ന്ന പേ​രി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 39,822 ഗ​ര്‍​ഭി​ണി​ക​ളാ​ണ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​ത്. എ​ന്നാ​ല്‍ ചി​ല ഗ​ര്‍​ഭി​ണി​ക​ള്‍ വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യി അ​റി​യു​ന്നു. എ​ല്ലാ​വ​രും സ്വ​ന്തം സു​ര​ക്ഷ​യും കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത് വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളു​ടെ യോ​ഗം കൂ​ടി ഗ​ര്‍​ഭി​ണ​ക​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലാ ഡോ​ക്ട​ര്‍​മാ​രും ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് അ​വ​ബോ​ധം ന​ല്‍​കേ​ണ്ട​താ​ണ്.

ഗ​ര്‍​ഭി​ണി​ക​ളാ​യ​തി​നാ​ല്‍ പ​ല​പ്പോ​ഴും ചി​കി​ത്സ​യ്ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പോ​കേ​ണ്ടി വ​രും. കോ​വി​ഡ് വ്യാ​പ​നം കൂ​ടി നി​ല്‍​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ആ​രി​ല്‍ നി​ന്നും ആ​ര്‍​ക്കും രോ​ഗം വ​രാം. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക എ​ന്നു​ള്ള​ത്. വാ​ക്‌​സി​ന്‍ എ​ടു​ത്ത് ക​ഴി​ഞ്ഞ് പ്ര​തി​രോ​ധ ശേ​ഷി വ​ന്ന ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ചാ​ലും ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഴു​വ​ന്‍ ഗ​ര്‍​ഭി​ണി​ക​ളേ​യും വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ച്ച് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക​യാ​ണ് മാ​തൃ​ക​വ​ച​ത്തി​ന്‍റെ ല​ക്ഷ്യം. സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന​വ​രെ അ​തി​നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കും. സ്മാ​ര്‍​ട്ട് ഫോ​ണ്‍, ക​മ്പ്യൂ​ട്ട​ര്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​വ​രെ ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യി​പ്പി​ച്ചാ​ണ് വാ​ക്‌​സി​ന്‍ എ​ടു​പ്പി​ക്കു​ന്ന​ത്. വാ​ക്‌​സി​നേ​ഷ​നാ​യി വ​രു​ന്ന മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ന്ന വി​ധ​ത്തി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്.

35 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, അ​മി​ത വ​ണ്ണ​മു​ള്ള​വ​ര്‍, പ്ര​മേ​ഹം, ര​ക്താ​തി​മ​ര്‍​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​രി​ല്‍ രോ​ഗം ഗു​രു​ത​ര​മാ​യേ​ക്കാം. ഇ​ത് ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ ആ​രോ​ഗ്യ​ത്തേ​യും ബാ​ധി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

നി​ല​വി​ല്‍ രാ​ജ്യ​ത്ത് ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​വീ​ഷീ​ല്‍​ഡോ, കോ​വാ​ക്‌​സി​നോ ഇ​ഷ്ടാ​നു​സ​ര​ണം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ഗ​ര്‍​ഭാ​വ​സ്ഥ​യു​ടെ ഏ​ത് കാ​ല​യ​ള​വി​ലും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാം. ക​ഴി​യു​ന്ന​തും മു​ന്നേ ത​ന്നെ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്ക് ഏ​ത് കാ​ല​യ​ള​വി​ലും വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ഗ​ര്‍​ഭാ​വ​സ്ഥ​യി​ലെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്താ​ലും ര​ണ്ടാം ഡോ​സ് എ​ടു​ക്കേ​ണ്ട സ​മ​യ​മാ​കു​മ്പോ​ള്‍, മു​ല​യൂ​ട്ടു​ന്ന സ​മ​യ​മാ​യാ​ല്‍ പോ​ലും വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​തി​ന് യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ഗണവേഷത്തിലെത്തി കോൺ​ഗ്രസിൽ ചേർന്ന് ബിജെപി നേതാവ്, ആർഎസ്എസ് തൊപ്പി മാറ്റി വെള്ളത്തൊപ്പി ധരിച്ചു

Aswathi Kottiyoor

ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ ഐസ്ക്രീം ബോൾ പോലെയുള്ള വസ്തു; ബോംബ് സ്ക്വാഡ് പരിശോധിച്ചു

രഞ്ജിത്തിനെതിരെ ബം​ഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox