ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും പെരുകിയതോടെ വയനാട്ടിൽ സ്വകാര്യബസുടമ ജീവനൊടുക്കി. അമ്പലവയൽ സ്വദേശി പി.സി. രാജാമണി (48) ആണ് മരിച്ചത്.ലോക്ക്ഡൗണിനെ തുടർന്ന് ഏറെനാളായി ബസ് സർവീസ് നടത്തിയിരുന്നില്ല. കടംപെരുകി വന്നതോടെയാണ് രാജാമണി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു.