കൊട്ടിയൂർ : നാട്ടുകാർക്ക് കൗതുകമായി കൊട്ടിയൂർ ടൗണിൽ കുതിര ഇറങ്ങി. കൊട്ടിയൂർ ചെറി ഗാർഡൻ റിസോർട്ടിലെ കുതിരകളെയാണ് തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ കൊട്ടിയൂർ ടൗണിൽ ഇറക്കിയത്. വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വിലയിൽ പതറാതെ കുതിരയാക്കാവശ്യമായ തീറ്റയും മറ്റും വാങ്ങിക്കുവാൻ കുതിര വണ്ടി ഉപയോഗിച്ചുള്ള പ്രതീക്ഷേധമായിട്ടാണ് കുതിരയെ ടൗണിൽ ഇറക്കിയത്. കുതിര കുളമ്പടി കേട്ടുകൊണ്ട് കുഞ്ഞി കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ് കുതിര സഫാരിയെ നേരിൽ കാണുവാനും ഫോണിൽ പകർത്തുവാനും വഴിയിലേക്ക് ഇറങ്ങിയത്. കുതിര സഫാരിക്കായി നിരവധി ആളുകളാണ് ചെറി ഗാർഡൻ റിസോർട്ടിലേക്ക് എത്തുന്നത്. കൂടാതെ മലയോര മേഖലയിൽ ആദ്യമായി പെടൽ ബോട്ട് സൗകര്യം, ഫിഷിംഗ് തുടങ്ങിയവ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയിട്ടുമുണ്ട്. കൊട്ടിയൂരിന്റെ വിനോദ സഞ്ചാരസാധ്യതകൾക്ക് കുതിര സഫാരി, ബോറ്റിംഗ് തുടങ്ങിയവ ചലനം സൃഷ്ടിക്കും എന്ന് പാർക്ക് സന്ദർശിച്ച എം എൽ എ സണ്ണി ജോസഫ് പറഞ്ഞിരുന്നു. കുതിരഓട്ടം പഠിക്കുവാനുള്ള ട്രെയിനിങ് റിസോർട്ടിൽ ഉടൻ ആരംഭിക്കുമെന്ന് പാർക്ക് മാനേജർ രാജേഷ് പറഞ്ഞു
previous post