സംസ്ഥാനത്ത് കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്താതെ സർക്കാർ. വാരാന്ത്യ ലോക്ഡൗൺ തുടരാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.
ബക്രീദുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ സുപ്രീം കോടതി രൂക്ഷഭാഷയിൽ വിമർശിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരാനാണ് തീരുമാനം.
ടിപിആര്‍ നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതി തുടരും. നാല് സ്ലാബ് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഏതെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ ഏത് സ്ലാബുകളില്‍ വരുമെന്നത് ബുധനാഴ്ച പ്രഖ്യാപിക്കും.
വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നല്കിയ ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും.