22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം
Kerala

വാ​ക്‌​സി​ന്‍ വ​ന്നു ച​രി​ത്രം കു​റി​ച്ച് കേ​ര​ളം

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,43,749 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യേ​റെ പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​ക്ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട് ല​ക്ഷം മു​ത​ല്‍ ര​ണ്ട​ര വ​രെ പ്ര​തി​ദി​നം വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​ണ് സം​സ്ഥാ​നം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​ല​ക്ഷ്യ​വും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​ല​പ്പോ​ഴും വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത കു​റ​വ് കാ​ര​ണം കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും സ്ലോ​ട്ടും അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 11 ല​ക്ഷ​ത്തി​ലേ​റെ വാ​ക്‌​സി​ന്‍ വ​ന്ന​തോ​ടെ പ​ര​മാ​വ​ധി പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ച്ച​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ വ​ന്നി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും ക്ഷാ​മം നേ​രി​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ പ്ര​യ​ത്‌​നി​ച്ച എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് 1504 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ 1,397 കേ​ന്ദ്ര​ങ്ങ​ളും സ്വ​കാ​ര്യ​ത​ല​ത്തി​ല്‍ 107 കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. 46,041 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ് മു​മ്പി​ല്‍. 39,434 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് ര​ണ്ടാ​മ​ത്. എ​ല്ലാ ജി​ല്ല​ക​ളും 10,000 ല​ധി​കം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

സം​സ്ഥാ​ന​ത്ത് ദി​വ​സ​വും മൂ​ന്ന് ല​ക്ഷം വാ​ക്‌​സി​ന്‍ വ​ച്ച് ന​ല്‍​കാ​നാ​യി ഒ​രു മാ​സ​ത്തേ​ക്ക് 90 ല​ക്ഷം വാ​ക്‌​സി​നാ​ണ് ആ​വ​ശ്യം. അ​തി​നാ​ലാ​ണ് കേ​ന്ദ്ര സം​ഘം വ​ന്ന​പ്പോ​ള്‍ 90 ല​ക്ഷം വാ​ക്‌​സി​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​നി​യും ഇ​തു​പോ​ലെ ഒ​രു​മി​ച്ച് വാ​ക്‌​സി​ന്‍ വ​ന്നാ​ല്‍ പ​ര​മാ​വ​ധി പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,70,43,551 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,21,47,379 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 48,96,172 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ല​ഭി​ച്ചി​രു​ന്നു. അ​വ​രു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

കേരളത്തിന്‌ ലോകബാങ്കിന്റെ 1228 കോടി

Aswathi Kottiyoor

ഇ-ഗ്രാന്റ്‌സ് അപേക്ഷകള്‍ വൈകുന്നത് കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധി : കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

*കരാട്ടെ, യോഗ പരിശീലകരെ ആവശ്യമുണ്ട്*

Aswathi Kottiyoor
WordPress Image Lightbox