24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അമ്മയ്ക്കു പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങി
Iritty

അമ്മയ്ക്കു പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങി

ഇരിട്ടി:അമ്മയ്ക്കു പിന്നാലെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മകനും മരണത്തിന് കീഴടങ്ങി.

കീഴൂർ ട്രസ്റ്റ് ഇൻഡസ്ട്രീസ് മാനേജിംങ് പാർട്ണർ കൂളിചെമ്പ്ര പുത്തൻപുര ഹൗസിൽ സി.പി.രാധാക്യഷ്ണൻ(57) ആണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

രാധാകൃഷ്ണൻ്റെ അമ്മ കമലാക്ഷിയമ്മ രണ്ടാഴ്ച്ച മുൻപ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു

കോവിഡ് സ്ഥിരീകരിച്ച രാധാകൃഷ്ണൻ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും രോഗം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.പരേതനായ രാഘവൻ ആചാരിയുടെ മകനാണ്
ഭാര്യ: മഹിത.വിദ്യാർത്ഥിനിയായ അനു നന്ദ ഏക മകൾ
സഹോദരങ്ങൾ: രാജേഷ് (കാർപെൻ്റർ), രാജശ്രീ, രാധാമണി, രാഗിണി, രാധിക

സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭാ പൊതു ശ്മശാനത്തിൽ നടക്കും

Related posts

നിവ് ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച്

Aswathi Kottiyoor

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ആധുനിക ടൗൺഹോളും വ്യാപാര സമുച്ഛയവും പണിയും

Aswathi Kottiyoor

വ്യാജ പെർമിറ്റ് ഉണ്ടാക്കി കേരളത്തിലേക്ക് ചരക്ക് കടത്തിയ മിനിലോറി മോട്ടോർ വാഹനവകുപ്പ് പിടികൂടി ഡ്രൈവർ അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox