24.6 C
Iritty, IN
July 14, 2024
  • Home
  • Iritty
  • ഇരുപതു കുപ്പി വിദേശ മദ്യവുമായി കോളിക്കടവ് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Iritty

ഇരുപതു കുപ്പി വിദേശ മദ്യവുമായി കോളിക്കടവ് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

സ്കൂട്ടിയിൽ കടത്തുകയായിരുന്ന ഇരുപത്കുപ്പി (പത്തു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കോളിക്കടവ് സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.

ഇരിട്ടി കോളിക്കടവ് സ്വദേശി പുതിയപുരയിൽ രതീഷ്.പി.പി. എന്നയാളാണ് കേളകം ഭാഗത്തു വച്ച് 20 കുപ്പി (പത്തു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്. തിങ്കളാഴ്ച രാവിലെ പേരാവൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച സ്കൂട്ടിയും പിടിച്ചെടുത്തു.

പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ് , കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ പി.ജി.അഖിൽ എന്നിവർ പങ്കെടുത്തു.

Related posts

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor

യന്ത്രവത്കൃത ചക്ര കസേരകൾ വിതരണം ചെയ്തു

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നി​ൽ വാ​ർ​ഡുതല ആ​ർ​ആ​ർ​ടി സ​ജീ​വ​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox