20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ജി.എസ് ടി കുടിശിക ;സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാർ
Kerala

ജി.എസ് ടി കുടിശിക ;സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാർ

ജിഎസ്‌ടി കുടിശിക ഇനത്തില്‍ 2020-21 സാമ്പത്തിക വര്‍ഷം 81179 കോടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി നല്‍കാനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നടപ്പുസാമ്പത്തികവര്‍ഷം 55345 കോടി രൂപ കൂടി കൈമാറാനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും 91,000 കോടി രൂപ അനുവദിച്ചുവെന്നും ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ നഷ്ടപരിഹാരം ഭാഗികമായി കൈമാറിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

നിലവിലുള്ള ജിഎസ്ടി നഷ്ടപരിഹാര ഫണ്ട് അപര്യാപ്തമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് മൂലം നഷ്ടപരിഹാരം വകയില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണെന്നും പങ്കജ് ചൗധരി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

കഴിഞ്ഞദിവസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ജിഎസ്ടി നഷ്ടപരിഹാരമായി 75000 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു.

Related posts

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത

Aswathi Kottiyoor

കൈ നിറയെ കാശ് ലാഭം; ഇലക്‌ട്രിക് വാഹനത്തിലേക്കു മാറിയാലോ?

Aswathi Kottiyoor

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

Aswathi Kottiyoor
WordPress Image Lightbox