26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അപകടം കൂടുതൽ ഗ്രാമ റോഡുകളിൽ; വെളിച്ചമില്ലാത്തതു പ്രധാന കാരണം.
Kerala

അപകടം കൂടുതൽ ഗ്രാമ റോഡുകളിൽ; വെളിച്ചമില്ലാത്തതു പ്രധാന കാരണം.

സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ ഏറെയും ഗ്രാമ റോഡുകളിലാണെന്നും തെരുവുവിളക്കുകൾ ഇല്ലാത്തതാണു കാരണമെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. 2019 വരെയുള്ള അപകടങ്ങളെ വിലയിരുത്തിയശേഷം തയാറാക്കിയ കർമപദ്ധതിയിലാണ് ഇൗ വിവരങ്ങൾ. 2019ൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ 12,798 അപകടങ്ങളിൽ 1244 മരണങ്ങളുണ്ടായപ്പോൾ ഗ്രാമങ്ങളിലെ റോഡുകളിൽ 28,313 അപകടങ്ങളിലായി 3196 പേർ മരിച്ചു.
∙ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി രാത്രി 9 വരെയാണ് അപകടനിരക്ക് കൂടുതൽ. അതിൽ തന്നെ വൈകിട്ട് 6 മുതൽ 9 വരെയാണ് കൂടുതൽ അപകടങ്ങൾ. റോഡിലെ തിരക്ക്, തെരുവു വിളക്ക് ഇല്ലാത്തതിനാൽ കാഴ്ചാപ്രശ്നം. ജോലിക്കൊടുവിൽ ഡ്രൈവർമാർക്കുണ്ടാകുന്ന ക്ഷീണം എന്നിവയാണ് കാരണം.

∙ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നതിൽ 28% കാൽനട യാത്രക്കാരാണ്.

Related posts

കെഎസ്ആർടിസിയുടെ കൊറിയർ & ലോജിസ്റ്റിക്സ് പദ്ധതികളുടെ ഉത്ഘാടനം

Aswathi Kottiyoor

ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും; കുറ്റം ആവർത്തിച്ചാൽ കരുതൽ തടങ്കൽ

Aswathi Kottiyoor

വെയിൽ തടയുന്ന ഫിലിം വാഹന ഗ്ലാസിൽ ഒട്ടിക്കാം; നിയമഭേദഗതി ഒരു വർഷം മുൻപ്.

Aswathi Kottiyoor
WordPress Image Lightbox