കേന്ദ്ര സര്‍ക്കാര്‍ മരുന്നു കമ്പനികളില്‍ നിന്നു കോവിഡ് വാക്സിന്റെ വില പുതുക്കി നിശ്ചയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.
ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികള്‍ക്കു നല്കി. കോവിഷീല്‍ഡിന്റെ 37.5 കോടിയും കോവാക്സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. നികുതി ഇല്ലാതെ 205 രൂപയാണ് കോവിഷീല്‍ഡിന്റെ വില, കോവാക്സിന് 215 രൂപയും. നിലവില്‍ 150 രൂപയ്ക്കാണ് കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് രണ്ടു വാക്സിനും നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വ്യത്യസ്ത വിലയ്ക്കാണ് കമ്പനികള്‍ വാക്സിന് നല്‍കുന്നത്. ജൂണ്‍ 21ന് പുതിയ വാക്സിന് നയം നിലവില്‍ വന്ന ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്സിന് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളില്‍നിന്നു നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.
കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്കു തുടര്‍ന്നും വാക്സിന് നല്‍കുന്നത് പ്രായോഗികമല്ലെന്ന് കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. വാക്സിന് ഉത്പാദനം കൂട്ടണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ 150 രൂപയ്ക്കു വാക്സിന് നല്കുമ്പോള് കൂടുതല്‍ നിക്ഷേപത്തിനു പണം കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു മരുന്നു കമ്പനികളുടെ പ്രതികരണം.