22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും
Kerala

അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇന്ന് കൊ​ടി​യേ​റും

ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ഇ​​ന്നു കൊ​​ടി​​യേ​​റും. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ സ്വ​​ർ​​ഗ​​പ്രാ​​പ്തി​​യു​​ടെ 75-ാം വാ​​ർ​​ഷി​​ക​​ദി​​ന​​മെ​​ന്ന പ്ര​​ത്യേ​​ക​​ത ഈ ​​വ​​ർ​​ഷ​​ത്തെ തി​​രു​​നാ​​ളി​​നുണ്ട്.

രാ​​വി​​ലെ 10.45നു ​​പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്നു മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ദി​​വ​​സ​​വും രാ​​വി​​ലെ 5.30, 6.45, 8.00, 11.00, ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്ന്, അ​​ഞ്ച് എ​​ന്നീ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു​​ള്ള വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം ജ​​പ​​മാ​​ല പ്രാ​​ർ​​ഥ​​ന ന​​ട​​ത്തും. കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി വി​​ശ്വാ​​സി​​ക​​ൾ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ഓ​​ണ്‍​ലൈ​​ൻ വ​​ഴി എ​​ല്ലാ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളും ലൈ​​വാ​​യി പ്ര​​ക്ഷേ​​പ​​ണം ചെ​​യ്യും. ഇ​​ന്നു മു​​ത​​ൽ 28 വ​​രെ ഷാ​​ലോം ടി​​വി​​യി​​ൽ രാ​​വി​​ലെ 6.30നും ​​ഷെ​​ക്കെയ്‌ന ടി​​വി​​യി​​ൽ രാ​​വി​​ലെ എ​​ട്ടി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

https://youtube. com/ c/StAlphonsaShrine, https://youtube. com/ c/Palai RoopathaOfficial എ​​ന്നീ യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും alphonsa.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ തി​​രു​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ ത​​ൽ​​സ​​മ​​യം പ​​ങ്കെ​​ടു​​ക്കാം.

Related posts

പൈ​പ്പ് ലൈ​ൻ പാ​ച​ക​വാ​ത​ക വി​ത​ര​ണം തു​ട​ങ്ങി; ആ​ദ്യ​മെ​ത്തി​യ​ത് കൂ​ടാ​ളി​യി​ൽ

Aswathi Kottiyoor

നേട്ടങ്ങളുടെ ആശ്വാസത്തിൽ മലയാളസിനിമ ; തിയറ്ററുകൾ പൂർവപ്രതാപത്തിലേക്ക്‌

Aswathi Kottiyoor

കേരളത്തില്‍ പെണ്‍കുട്ടികളുടെ ജനന നിരക്ക് വര്‍ധിച്ചു

Aswathi Kottiyoor
WordPress Image Lightbox