27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റ​ബ​ർ വ്യാ​പാ​ര​ത്തി​ന് ഓ​ണ്‍​ലൈ​ൻ സംവിധാനം അ​ടു​ത്ത മാ​സം മുതൽ
Kerala

റ​ബ​ർ വ്യാ​പാ​ര​ത്തി​ന് ഓ​ണ്‍​ലൈ​ൻ സംവിധാനം അ​ടു​ത്ത മാ​സം മുതൽ

റ​​ബ​​ർ ഷീ​​റ്റും ബ്ലോ​​ക്ക് റ​​ബ​​റും ലാ​​റ്റ​​ക്സും ഓ​​ണ്‍​ലൈ​​നി​​ൽ വ്യാ​​പാ​​രം ന​​ട​​ത്താ​​നു​​ള്ള സം​​വി​​ധാ​​നം അ​​ടു​​ത്ത മാ​​സ​​ത്തോ​​ടെ നി​​ല​​വി​​ൽ വ​​രു​​മെ​​ന്ന് റ​​ബ​​ർ ബോ​​ർ​​ഡ്. ക​​ർ​​ഷ​​ക​​ർ, റ​​ബ​​ർ ബോ​​ർ​​ഡ് ലൈ​​സ​​ൻ​​സു​​ള്ള വ്യാ​​പാ​​രി​​ക​​ൾ, പ്രോ​​സ​​സ​​ർ​​മാ​​ർ, ക​​ന്പ​​നി​​ക​​ൾ, ആ​​ർ​​പി​​എ​​സു​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് ഇ​​ട​​നി​​ല​​ക്കാ​​രി​​ല്ലാ​​തെ നേ​​രി​​ട്ടു വ്യാ​​പാ​​രം ന​​ട​​ത്താ​​വു​​ന്ന എം​​റൂ​​ബ് എ​​ന്ന പു​​തി​​യ പ്ലാ​​റ്റ് ഫോ​​മാ​ണ് റ​ബ​ർ​ ബോ​ർ​ഡ് വി​ഭാ​വ​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.

റ​​ബ​​ർ ഷീ​​റ്റ് ഒ​​ന്നാം ഗ്രേ​​ഡ് മു​​ത​​ൽ അ​​ഞ്ചാം ഗ്രേ​​ഡ് വ​​രെ ഓ​​ണ്‍​ലൈ​​നി​​ൽ ആ​​ർ​​ക്കു വേ​​ണ​​മെ​​ങ്കി​​ലും വി​​ല​​പേ​​ശി വി​​ൽ​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. എ​​ത്ര കി​​ലോ, ഏ​​തു ഗ്രേ​​ഡ്, പ്ര​​തീ​​ക്ഷി​​ക്കു​​ന്ന വി​​ല എ​​ന്നി​​വ ഓ​​ണ്‍​ലൈ​​നി​​ൽ അ​​പ്‌​ലോ​​ഡ് ചെ​​യ്യാം.

ആ​​ർ​​പി​​എ​​സു​​ക​​ൾ​​ക്കും ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ൾ​​ക്കും ക​​ർ​​ഷ​​ക കൂ​​ട്ടാ​​യ്മ​​ക​​ൾ​​ക്കും റ​​ബ​​ർ സ്വ​​രൂ​​പി​​ച്ചു നേ​​രി​​ട്ട് റ​​ബ​​ർ ക​​ന്പ​​നി​​ക​​ൾ​​ക്കോ വ്യാ​​പാ​​രി​​ക​​ൾ​​ക്കോ വി​​ൽ​​ക്കാം. അ​​വ​​ശ്യ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ല​​പേ​​ശ​​ലി​​നു​​ള്ള അ​​വ​​സ​​ര​​വു​​മു​​ണ്ടാ​​കും. വാ​​ങ്ങു​​ന്ന​​വ​​രും വി​​ൽ​​ക്കു​​ന്ന​​വ​​രും ത​​മ്മി​​ൽ ഡി​​ജി​​റ്റ​​ൽ ക​​രാ​​റി​​നു​​ള്ള സൗ​​ക​​ര്യ​​വും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും. ഓ​​ണ്‍​ലൈ​​ൻ വ്യാ​​പാ​​ര​​ത്തി​​ന്‍റെ അ​​ടു​​ത്ത​​ഘ​​ട്ട​​ത്തി​​ൽ ക​​പ്പ് ലം​​ബും ഒ​​ട്ടു​​പാ​​ലും ഉ​​ൾ​​പ്പെ​​ടെ റ​​ബ​​ർ ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടു​​ത്തും.

അ​​ഹ​​മ്മ​​ദാ​​ബാദിലു​​ള്ള ഐ ​​സോ​​ഴ്സിം​​ഗ് ടെ​​ക്നോ​​ള​​ജി എ​​ന്ന ക​​ന്പ​​നി​​യാ​​ണ് റ​​ബ​​ർ​ ബോ​​ർ​​ഡി​​നു​​വേ​​ണ്ടി ഓ​​ണ്‍​ലൈ​​ൻ പ്ലാ​​റ്റ്ഫോം ത​​യാ​​റാ​​ക്കു​​ന്ന​​ത്. ക​​ർ​​ഷ​​ക​​ർ​​ക്കോ ഡീ​​ല​​ർ​​ക്കോ അ​​വ​​രു​​ടെ കൈ​​വ​​ശ​​മു​​ള്ള റ​​ബ​​റി​​ന്‍റെ നി​​ല​​വാ​​രം സ​​ർ​​ട്ടി​​ഫൈ ചെ​​യ്തോ റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ക്വാ​​ളി​​റ്റി സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ വാ​​ങ്ങി​​യോ നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്കും. ഡീ​​ല​​ർ​​ക്കു മ​​റ്റൊ​​രു ഡീ​​ല​​റു​​മാ​​യോ ക​​ർ​​ഷ​​ക​​നു മ​​റ്റൊ​​രു ക​​ർ​​ഷ​​ക​​നു​​മാ​​യോ ക​​ർ​​ഷ​​ക​​ന് നേ​​രി​​ട്ട് ക​​ന്പ​​നി​​യു​​മാ​​യോ വ്യാ​​പാ​​രം ന​​ട​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. നാ​​ട്ടി​​ൻ​​പു​​റ​​ത്തെ ഡീ​​ല​​റെ സ​​മീ​​പി​​ക്കാ​​തെ ഏ​​തു​​ ത​​ല​​ത്തി​​ലും ക​​ർ​​ഷ​​ക​​ർ​​ക്ക് ച​​ര​​ക്ക് വി​​ൽ​​ക്കാ​​നാ​​കും. ചെ​​റി​​യ അ​​ള​​വി​​ലു​​ള്ള വി​​ല്​​പ​​ന​​യും വാ​​ങ്ങ​​ലും പ്രാ​​യോ​​ഗി​​ക​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ മി​​നി​​മം തൂ​​ക്കം ഉ​​റ​​പ്പാ​​ക്കും.

Related posts

രാജ്യത്ത്‌ രോഗികൾ കൂടുന്നു; ആശങ്കയും ; മൂന്നാംതരംഗം നേരിടാൻ കേന്ദ്ര പാക്കേജ്‌.

Aswathi Kottiyoor

ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരും; രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ: മുഖ്യമന്ത്രി

Aswathi Kottiyoor

ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും കോ​വി​ഡ് വ്യാ​പ​നം; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox