കേളകം: പട്ടിക വർഗ വികസന പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ ജില്ല മിഷൻ അനുവധിച്ച ഫണ്ടുപയോഗിച്ച് കേളകം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നൽകുന്ന ആടുകളുടെ വിതരണം നടന്നു. ഒരു കുടുംബത്തിന് 3 ആട് വച്ച് 20 പട്ടിക വർഗ്ഗ കുടുംബങ്ങൾക്കാണ് ആടുകളെ നൽകുന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആടുകൾക്ക് കൂടുണ്ടാക്കാനുള്ള തുകയും ഇൻഷുറൻസും നൽകും. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം നിർവഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ രജിനി പ്രശാന്ത് അദ്ധ്യക്ഷനായി . സി.ഡി.എസ്. അംഗം പുഷ്പ അശോകൻ, പഞ്ചായത്തംഗങ്ങളായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, മനോഹരൻ മരാടി, ലീലാമ്മ ജോണി, ഷാന്റി സജി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.സി.ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.