27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • കാലവർഷക്കാറ്റിൽ മാറ്റം; അതിതീവ്രമഴ ഭീതി വേണ്ട, കനത്തുപെയ്യും കൊങ്കൺ തീരങ്ങളിൽ.
Kerala

കാലവർഷക്കാറ്റിൽ മാറ്റം; അതിതീവ്രമഴ ഭീതി വേണ്ട, കനത്തുപെയ്യും കൊങ്കൺ തീരങ്ങളിൽ.

സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ അതിതീവ്രമഴ പെയ്തേക്കുമെന്ന ആശങ്ക തൽക്കാലം അകറ്റി കാലവർഷക്കാറ്റ് മംഗളൂരു–കൊങ്കൺ ഭാഗത്തേക്കു നീങ്ങിയതായി കാലാവസ്ഥനിരീക്ഷകർ. മുൻ മേ‍ാഡലുകൾ അടിസ്ഥാനമാക്കി കണ്ണൂർ, കാസർകേ‍ാട് ഉൾപ്പെടെയുളള വടക്കൻ ജില്ലകളിൽ ദിവസം 20 സെന്റീമീറ്റർവരെ മഴ ലഭിച്ചേക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. അതു നേരിടാനുളള തയാറെടുപ്പുകളും ദുരന്തനിവാരണ അതേ‍ാറിറ്റി പൂർത്തിയാക്കിയിരുന്നു.

എന്നാൽ കാലവർഷക്കാറ്റ് ഗതിമാറിയതേ‍ാടെ കെ‍ാങ്കൺഭാഗത്ത് അടുത്തദിവസം തീവ്രമഴക്കും മണ്ണിടിച്ചിൽ ഉൾപ്പെടെയുളള നാശനഷ്ടങ്ങൾക്കു സാധ്യതയുണ്ടെന്നാണു പുതിയ നിരീക്ഷണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പേ‍‍ാർട്ട് അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിൽ മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും 17 വരെ കനത്തമഴ തുടരാനാണ് സാധ്യത. ദിവസം ഏഴു സെന്റീമീറ്റർ വരെ മഴ ലഭിക്കും. ചിലയിടങ്ങളിൽ ഇത് 11 സെന്റീമീറ്റർവരെയാകാമെന്ന് കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ എം.ജി.മനേ‍ാജ് പറഞ്ഞു.

കനത്തമഴയിൽ വടക്കൻജില്ലകളിലെ സുരക്ഷ സംബന്ധിച്ചു കാലാവസ്ഥ നിരീക്ഷണകേന്ദ്രം ആവർത്തിച്ചു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞുവരുന്നതായാണു സൂചനയെങ്കിലും ഗുജറാത്തിന്റെ കച്ച് ഭാഗത്ത് പുതിയെ‍ാരു ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കാലവർഷക്കാറ്റിന്റെ ഗതി നിരന്തരം നീരീക്ഷിച്ചുവരികയാണ്. ന്യൂനമർദ്ദത്തിന്റെ ശക്തി വർധിക്കുന്നതനുസരിച്ച് ഇപ്പേ‍ാഴത്തെ സാഹചര്യത്തിൽ പെട്ടെന്നു മാറ്റം ഉണ്ടാകാം.ബംഗാൾ ന്യൂനമർദ്ദം വടക്കുകിഴക്കുഭാഗത്തേക്കു നീങ്ങി ആന്ധ്രയുടെ തീരപ്രദേശത്ത് എത്തിയതായാണ് ഒടുവിലത്തെ വിവരം. കടലിലെ ചൂട് 0.5 മുതൽ 0.8 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ച സ്ഥിതിയുണ്ട്. കഴിഞ്ഞദിവസം ഉണ്ടായതുപേ‍ാലെ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ചെറിയതേ‍ാതിൽ മേഘസ്ഫേ‍ാടനം ഉണ്ടാകാനുളള സാധ്യതയും ശാസ്ത്രജ്ഞർ കാണുന്നുണ്ട്. കനംകൂടിയ വലിയ മേഘങ്ങളുടെ സാന്നിധ്യത്തിനെ‍ാപ്പം സംഭവിക്കുന്ന ഇത്തരം മേഘസ്ഫേ‍ാടനങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല. പ്രാദേശികമായി കൂടുതൽ നാശനഷ്ടം ഇതിലൂടെ ഉണ്ടാകുകയും ചെയ്യും.

Related posts

വില ഇടിഞ്ഞു ! ക​ശു​വ​ണ്ടി സം​ഭ​ര​ണ​ത്തി​ലും സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു

Aswathi Kottiyoor

കേരള റബർ ലിമിറ്റഡ്‌ യാഥാർഥ്യത്തിലേക്ക്‌ ; നിർമാണം തുടങ്ങുന്നു

ഇരിട്ടി സഹകരണ റൂറൽ ബാങ്ക് ആസ്ഥാനമന്ദിര ഉദ്ഘാടനം 9ന്

Aswathi Kottiyoor
WordPress Image Lightbox