രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 101.76 രൂപയായി.
ഡീസൽ ലിറ്ററിന് 94.82 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 103.52 രൂപയും ഡീസലിന് 96.47 രൂപയുമാണ്.