പേരാവൂര്‍: വ്യാപാരസ്ഥാപനങ്ങളുടെ കോവിഡ് കാലത്തെ വാടക ഒഴിവാക്കുന്നതിന് പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി എന്നീ സംഘടനകള്‍ സംയുക്തമായി പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന് നിവേദനം നല്‍കി.വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ എ പി അബ്ദുള്ള പി പുരുഷോത്തമന്‍,വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഷബി നന്ത്യത്ത്, പി.ആര്‍ ഷനോജ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.