ടിപിആർ കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടരലക്ഷം പരിശോധനകൾ അധികമായി നടത്തും.
വാർഡ് തല സമിതിക്കൊപ്പം വാർഡ് തല റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും. സമ്പർക്ക അന്വേഷണവും ടെസ്റ്റിംഗും ഉൾപ്പടെ ജില്ലാ തലത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. നിശ്ചയിച്ച സമയത്തു തന്നെ രണ്ടാമത്തെ ഡോസ് നൽകാൻ ശ്ര ദ്ധിക്കും. നേരത്തേ നിശ്ചയിച്ച ലക്ഷ്യങ്ങൾക്ക് അനുസൃതമായി ആദ്യ ഡോസ് വാക്സിൻ ആളുകളിൽ എത്തിക്കാൻ അതിവേഗത്തിലുള്ള നടപടികൾ സ്വീകരി ക്കുമെന്നും അദ്ദേഹം പറഞ്ഞു.