25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ബ​ഫ​ർ​സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം
Iritty

ബ​ഫ​ർ​സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം

എ​ടൂ​ർ : ആ​റ​ളം, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ൾ സ​മ​ർ​പ്പി​ച്ച ബ​ഫ​ർ​സോ​ൺ ബ​ദ​ൽ നി​ർ​ദേ​ശം ത​ള്ളി​ക്കൊണ്ടു​ള്ള കേ​ന്ദ്ര വ​നം -പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി ദു​രൂ​ഹ​ത ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ഉ​പ​ദ്ര​വം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ് എ​ന്നി​വ മൂ​ലം മ​ല​യോ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി കു​ടി​യേ​റ്റ ജ​ന​ത​യു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കി മാ​റ്റു​വാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്ക​വെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​പി​ൻ തോ​മ​സ് പ​റ​ഞ്ഞു
യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ബി​നു ഇ​ല​വു​ങ്ക​ൽ, ഷൈ​ജു കു​ന്നോ​ല, അ​മ​ൽ ജോ​യ് കൊ​ന്ന​ക്ക​ൽ, എ​ബി​ൻ കു​ര്യാ​ക്കോ​സ്, ലി​ന്‍റോ കു​ടി​ലി​ൽ, സ​ന്തോ​ഷ് ദേ​വ​സ്യ, രാ​ഹു​ൽ ജോ​സ്, റോ​യ് ചേ​രി​യം തൊ​ട്ടി​യി​ൽ, റോ​ബി കു​ട​ക്ക​ച്ചി​റ, ഷൈ​ജു പ​റ​മ്പ് കാ​ട്ടി​ൽ, യ​ദു​കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിലെ മോഷണം – ഡോഗ്സ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി

നൂറ് ഹെക്ടർ പ്രദേശം തരിശുരഹിതമാക്കാനുളള കർമ്മ പദ്ധതികളുമായി ഇരിട്ടി നഗരസഭയുടെ വികസന സെമിനാർ

Aswathi Kottiyoor

ഇ​രി​ട്ടി ടൗ​ൺ കാ​മ​റ​ നി​രീ​ക്ഷ​ണ​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox