കേളകം: കെഎസ്കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സംഘടിപ്പിച്ചു. കെഎസ്കെടിയു കേളകം വില്ലേജ് സെക്രട്ടറി വി പി ബിജു ഉദ്ഘാടനം ചെയ്തു.രജനി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സുജാത വിരിപ്പില്‍, അമ്പിളി കെ.പി, ജിസ്ന മനു, സതി ജോയി, ലീല തുടങ്ങിയവര്‍ സംസാരിച്ചു.